| സി എം എസ് കോളജിലെ സമരം അസഹനീയം: ഹൈക്കോടതി |
പൊലീസ് സംരക്ഷണത്തിന് ഡിവിഷന്‍ ബഞ്ച് ഉത്തരവ് കൊച്ചി: കോട്ടയം സി എം എസ് കോളജിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കോളജിന്റെ വസ്തുവകകള്‍ക്കും അദ്ധ്യയനത്തിനും സംരക്ഷണം നല്‍കാനാണ് ജസ്റ്റിസുമാരായ കെ.എം. ജോസഫ്, എം.എല്‍. ജോസഫ് ഫ്രാന്‍സിസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.എസ്.എഫ്.ഐ സമരത്തിന്റെ പശ്ചാത്തലത്തില്‍ കോളജിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ എം.എം. കോര സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. സമരത്തിന്റെ പേരില്‍ നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കരുതെന്ന് കോടതി പറഞ്ഞു. നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന തരത്തിലുള്ള അക്രമസമരമാണ് കോളജില്‍ നടന്നതെന്നും ഈ തേര്‍വാഴ്ച ടെലിവിഷന്‍ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണെന്നും കോടതി പറഞ്ഞു. ഇത്തരം സമരങ്ങള്‍ തടയേണ്ടതുണ്ട്. കോടതിയെയും നിയമവാഴ്ചയെയും വെല്ലുവിളിക്കാന്‍ ആരെയും അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ ഏതെങ്കിലും സംഘടനയെ കുറ്റപ്പെടുത്തുന്നില്ലെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.വെള്ളിയാഴ്ച രാവിലെ പൊലീസ്സംരക്ഷണ ഹര്‍ജി പരിഗണനയ്ക്കെടുത്തപ്പോള്‍ സി എം എസ് കോളജിലെ സമരം അസഹനീയമാണെന്നും അവിടെ എന്താണ് നടക്കുന്നതെന്നും കോടതി ചോദിച്ചു. ഹര്‍ജിയില്‍ അഡ്വക്കേറ്റ് ജനറല്‍ ഹാജരായി വിശദീകരണം നല്‍കണമെന്നും ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേസ് പരിഗണിച്ചപ്പോള്‍ അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദ് ഹാജരായി പൊലീസ് നടപടികള്‍ വിശദീകരിച്ചു. സമരവുമായി ബന്ധപ്പെട്ട് 43 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുമെന്നും എ.ജി. പറഞ്ഞു. നേതാക്കള്‍ക്ക് സമരക്കാരുടെ മേല്‍ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അക്രമത്തിന് കാരണമായതെന്നും എ.ജി. വിശദീകരിച്ചു. എന്നാല്‍ പൊലീസ് ഇത്തരം സാഹചര്യങ്ങളില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്ന് കോടതി പറഞ്ഞു. കാമ്പസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന തരത്തില്‍ പ്രവര്‍ത്തിക്കില്ലെന്ന് നല്‍കിയ ഉറപ്പ് ലംഘിച്ചതില്‍ ഹര്‍ജിയിലെ എതിര്‍കക്ഷികളായ വിദ്യാര്‍ത്ഥികളുടെ അഭിഭാഷകന്‍ ഖേദം പ്രകടിപ്പിച്ചു. അക്രമങ്ങളെക്കുറിച്ച് കോട്ടയം എസ്.പിയെ കോടതിയില്‍വിളിച്ചുവരുത്തി വിശദീകരണം തേടണമെന്നും കോളജ് പ്രിന്‍സിപ്പല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍, കെ.പി.എസ്. മേനോന്‍, കാവാലം നാരായണപ്പണിക്കര്‍, ജസ്റ്റിസ് കെ.ടി. തോമസ്, പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി തുടങ്ങിയ പ്രഗത്ഭര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ സി.എം.എസ് കോളജിന്റെ ദുരവസ്ഥയ്ക്ക് കാരണം എസ്.എഫ്.ഐയുടെ കലാപരാഷ്ട്രീയമാണെന്നും പ്രിന്‍സിപ്പലിന്റെ അഭിഭാഷകന്‍ ബാബു വര്‍ഗീസ് വാദിച്ചു. കേസ് ജൂണ്‍ 24ന് കോടതി വീണ്ടും പരിഗണിക്കും. അവിടെ നടക്കുന്ന സംഭവങ്ങളെ നിരീക്ഷിക്കുമെന്നും കോടതി വ്യക്തമാക്കി. |
| < മുന്‍ പേജ് | അടുത്തത് > |
|---|

പൊലീസ് സംരക്ഷണത്തിന് ഡിവിഷന്‍ ബഞ്ച് ഉത്തരവ് കൊച്ചി: കോട്ടയം സി എം എസ് കോളജിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കോളജിന്റെ വസ്തുവകകള്‍ക്കും അദ്ധ്യയനത്തിനും സംരക്ഷണം നല്‍കാനാണ് ജസ്റ്റിസുമാരായ കെ.എം. ജോസഫ്, എം.എല്‍. ജോസഫ് ഫ്രാന്‍സിസ് 
-°C 