|
അക്രമസമരം നടത്തുന്നവര്‍ സാമൂഹ്യവിരുദ്ധര്‍: മുഖ്യമന്ത്രി |
തിരുവനന്തപുരം: വിദ്യാര്‍ത്ഥിസമരത്തിന്റെ പേരില്‍ അക്രമം അഴിച്ചുവിടുന്നവര്‍ സമരക്കാരല്ലെന്നും മറിച്ച് ക്രിമിനലുകളാണെന്നും മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ വിദ്യാര്‍ത്ഥികളല്ല, സാമൂഹികവിരുദ്ധരാണ്.
ബുധനാഴ്ച കോട്ടയം സിഎംഎസ് കോളേജില്‍ എസ്‌എഫ്‌ഐ നടത്തിയ അക്രമസമരത്തില്‍ വ്യാപകപ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.വിദ്യാര്‍ത്ഥിസമരം പലപ്പോഴും അക്രമാസക്തമാകുകയാണ്. പൊതുമുതല്‍ നശിപ്പിക്കുന്ന വിധത്തിലും സ്ഥാപനങ്ങളുടെ വാതിലും ജനലും മറ്റു സാധനസാമഗ്രികളും നശിപ്പിക്കുന്ന വിധത്തിലും സമരക്കാര്‍ അധഃപതിച്ചിരിക്കുന്നു. അക്രമം സാമൂഹികവിരുദ്ധ സ്വഭാവമാണ്.സമരിന് പകരമല്ല അക്രമം, അക്രമമല്ല സമരമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്കൂളില്‍ ഗാന്ധിപ്രതിമ അനാഛാദനം ചെയ്യുന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
|