|
നസീറിന്റേയും ഷഫാസിന്റേയും റിമാന്‍ഡ് നീട്ടി |
കണ്ണൂര്‍: തീവ്രവാദ സംഘടനയായ ലഷ്കര്‍ ഇ തൊയ്ബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറെന്ന് കരുതുന്ന തടിയന്റവിട നസീറിന്റെയും കൂട്ടാളി ഷഫാസിന്റെയും റിമാന്‍ഡ് കാലാവധി ജൂലായ് ഒന്നുവരെ നീട്ടി. കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ് ട്രേട്ട് കോടതിയില്‍ ഇന്നലെ രാവിലെ പോലീസ് ഇരുവരെയും ഹാജരാക്കി.
കണ്ണൂര്‍ നഗരത്തില്‍ ബോംബ് വയ്ക്കാന്‍ ശ്രമിച്ച കേസിലാണ് ഇരുവരുടെയും റിമാന്‍ഡ് നീട്ടിയിരിക്കുന്നത്. പതിവിന് വിപരീതമായി മുഖം മറയ്ക്കാതെയാണ് കേരളത്തിനകത്തും പുറത്തും വിവിധ തീവ്രവാദ കേസുകളിലെ പ്രതികളായ ഇരുവരെയും ഇന്നലെ പോലീസ് കോടതിയില്‍ ഹാജരാക്കിയത്.
|