| തൃശൂര്‍ ബ്രഹ്മസ്വം മഠത്തില്‍ കോടിയേരി; പിന്നില്‍ സി പി എമ്മിന്റെ ദുഷ്ടലക്ഷ്യം |
തൃശൂര്‍: സി പി എം പോളിറ്റ് ബ്യൂറോ മെമ്പര്‍ കോടിയേരി ബാലകൃഷ്ണനും സംഘവും തൃശൂര്‍ ബ്രഹ്മസ്വം മഠം സന്ദര്‍ശിച്ചത് രഷ്ടീയ ലക്ഷ്യത്തോടെയാണെന്ന് നിരീക്ഷിക്കപ്പെടുന്നു. ന്യൂന പക്ഷങ്ങളെ പ്രീണിപ്പിച്ച് കഴിഞ്ഞ തവണ വോട്ട് വാങ്ങി അധികാരത്തിലെത്തിയശേഷം അവര അവഗണിച്ച സി പി എം നേതൃത്വം ഇനി ഹൈന്ദവ വോട്ട് കിട്ടാനുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസം ബ്രഹ്മസ്വം മഠം സന്ദര്‍ശിച്ചത്. കോടിയേരിവരുന്നതിന് മുമ്പ് മന്ത്രി തോമസ്സ് ഐസക്കിനേയും മഠത്തിലേക്ക് പറഞ്ഞുവിട്ടു. കോടിയേരി പോകുന്നതില്‍ ഹിന്ദുത്വസമീപനം ഇല്ലെന്ന് ബോധ്യപ്പെടുത്താനായിരുന്നു ഈ സൂത്രപ്പണി. വേദപഠനം നടത്തിവരുന്ന മഠം ഭാഷാ സംസ്കാരത്തിന്റെ കേന്ദ്രം കൂടിയാണ്. ഭരണം അവസാനിക്കാറായ ഘട്ടത്തിലാണ് സന്ദര്‍ശനം നടത്തിയത് എന്നത് സി പി എമ്മിന്റെ ദുഷ്ടലാക്ക് കൂടുതല്‍ പുറത്ത് വരുന്നു. നമ്പൂതിരി സമുദായത്തിന് ഏറെ അഭിമാനം പകരുന്ന പ്രസ്ഥാനമാണ് മഠം. പാരമ്പര്യ രീതിയിലുള്ള വേദപഠനത്തില്‍ ശ്രദ്ധിച്ച് കഴിയുന്ന ബ്രഹ്മംസ്വംമഠത്തിന് 3 വര്‍ഷം മുമ്പ് യു പി എ സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിച്ചിരുന്നു.
അക്കാലത്ത് നിരവധി പരിപാടികള്‍ മഠത്തില്‍ നടത്തിയിരുന്നുവെങ്കിലും ഒറ്റ സി പി എം നേതാവും വന്നിട്ടില്ല. എന്നാല്‍ കഴിഞ്ഞയാഴ്ച പാര്‍ട്ടി നയരൂപീകരണസമിതിയായ പി.ബി യിലെ മെമ്പര്‍കൂടിയായ കോടിയേരി തൃശൂരില്‍ വന്നപ്പോള്‍ മഠത്തിലെത്തി ഭാരവാഹികളെ കണ്ട് സംസാരിക്കുകയും വേദപഠനം നടത്തിയ കുട്ടികളുടെ മുന്നില്‍ ബഹുമാനത്തോടെ ഇരിക്കുകയും ചെയ്തു. സി പി എമ്മിന്റെ രാഷ്ട്രീയ ലക്ഷ്യം മഠം അധികാരികള്‍ മനസ്സിലാക്കിയരുന്നില്ലെന്നാണ് പിന്നീട് വ്യക്തമായത്. ഇ എം എസ് സ്മൃതിയോടനുബന്ധിച്ച് ഇക്കുറി സെമിനാര്‍ നടത്തിയതും മഠത്തിന്റെ ഹാളിലാണ്. ഇന്നേവരെ ഈ ഹാളില്‍ സി പി എം ഒരുപരിപാടിയും നടത്തിയിട്ടില്ല.
മാര്‍ക്സിസ്റ്റാണെങ്കിലും ഇ എം എസ് 'നമ്പൂതിരിപ്പാടാ'ണെന്ന സന്ദേശം കോടിയേരിയുടെ സന്ദര്‍ശനത്തിലൂടെ ആവര്‍ത്തിക്കാന്‍ സി പി എം ശ്രമിച്ചു. നമ്പൂതിരി സമുദായത്തിലെ സി പി എം അനുഭാവികളായ ചിലരുടെ സഹകരണം തേടിക്കൊണ്ടാണ് ബ്രഹ്മസ്വം മഠം സന്ദര്‍ശിച്ചത്. ചില വാഗ്ദാനങ്ങളും മന്ത്രിമാര്‍ നല്‍കിയിട്ടുണ്ട്. 4 വര്‍ഷം മുമ്പ് നല്‍കാന്‍ കഴിയാതിരുന്നവ ഇനി നല്‍കുന്നതിലെ ഔചിത്യത്തെക്കുറിച്ച് അവിടെ ഉണ്ടായിരുന്നവര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. സി പി എമം നേതാക്കളായ മുരളി പെരുനെല്ലി എം എല്‍ എ , പ്രൊഫ. എം മുരളീധരന്‍ എന്നിവരേയും മന്ത്രിമാര്‍ കൂട്ടിയിരുന്നു. ഈ നേതാക്കളെ കൊണ്ടുപോയതിലൊക്കെ ഗൂഢതയുണ്ടായിരുന്നു. മന്ത്രിമാരുടെ വരവിനെ സമുദായത്തിലെ മറ്റ് ചിലര്‍ സംശയത്തോടെയും വീക്ഷിച്ചു കഴിഞ്ഞു.
സൂക്ഷിക്കണമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൂരം നടത്തുന്ന തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെ ഭരണം ഏറ്റെടുക്കാന്‍ കഴിയുമോ എന്ന് പോലും ചിന്തിച്ച പാര്‍ട്ടിയാണ് സി പി എം എന്ന് അവര്‍ ഓര്‍മ്മപ്പെടുത്തുന്നു. കഴിഞ്ഞ ഇലക്ഷന്‍ കാലത്ത് ക്രൈസ്തവ , മുസ്ലീം വിഭാഗങ്ങളെ കൂടെ നിറുത്തിയ സി പി എം നേതാക്കള്‍ പിന്നീട് അവരെ നാണം കെടുത്തി തള്ളിപ്പറഞ്ഞു. ജമാഅത്തെ ഇസ്ലാമി സംഘടന നേതാക്കള്‍ ആലോചിച്ച് തീരുമാനം എടുക്കാന്‍ കഴിയുന്നവരാണെന്ന് 2 വര്‍ഷം മുമ്പ് നവകേരള യാത്രയുമായി തൃശൂരില്‍ വന്നപ്പോള്‍ പിണറായി പത്രസമ്മേളനത്തില്‍ ചോദ്യത്തിന് ഉത്തരമായി പറഞ്ഞിരുന്നു. ഇപ്പോള്‍ അവരെ അപമാനിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്.
ക്രൈസ്തവ വോട്ട് വാങ്ങാന്‍ അരമനകളിലേക്ക് പോകാന്‍ എം എ ബേബിയെ നിയോഗിച്ച സി പി എമ്മിന്റെ സെക്രട്ടറി പിന്നീട് സഭാനേതാക്കളെ നികൃഷ്ടജീവികള്‍ എന്നും തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ താഴത്തിനെ പരാമര്‍ശിച്ച് താഴത്തായലും കൊള്ളാം മേലത്ത് ആയാലും കൊള്ളാമെന്ന് ആക്ഷേപിക്കുകയും ചെയ്തു. വഞ്ചിതരായ ന്യൂനപക്ഷങ്ങള്‍ സി പി എമ്മിനെ കൈവിട്ടപ്പോള്‍ ഹിന്ദുക്കളെ നോട്ടമിട്ടിരിക്കുകയാണ്. ദേശീയ തലത്തില്‍ ബി ജെപി യുമയി സി പി എം നല്ല ബന്ധത്തിലാണ്. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആരുമായും സഹകരിച്ച് മത്സരിക്കാന്‍ ബി ജെ പി തീരുമാനിച്ചത് സി പി എമ്മിന്റെ കൂടെ ആഗ്രഹപ്രകാരമാണ്. സവര്‍ണ്ണ ഹിന്ദുക്കളുടെ വോട്ടാണ് സി പി എം ഇപ്പോള്‍ ലക്ഷ്യമിടുന്നത്.
ലോകസഭാ ഇലക്ഷന്‍ കാലത്ത് യൂ ഡി എഫിനോട് അനുഭാവ സമീപനമാണ് എസ് എന്‍ ഡി പി യോഗം നേതൃത്വം സ്വീകരിച്ചിരുന്നതിനാല്‍ അവരെ വലിയ വിശ്വാസമില്ല. സംഘപരിവാറില്‍പെട്ട സംഘടനകള്‍ ഒഴിച്ച് സംസ്ഥാനത്ത് ഹൈന്ദവ പ്രസ്ഥാനങ്ങള്‍ സംഘടിപ്പിക്കുന്ന 'കുഴപ്പമില്ലാത്ത ' പരിപാടികളിലും ഇനി സി പി എമ്മിന്റെ ഉന്നത നേതാക്കളുടെ സാന്നിദ്ധ്യം കണ്ടേക്കാം.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

തൃശൂര്‍: സി പി എം പോളിറ്റ് ബ്യൂറോ മെമ്പര്‍ കോടിയേരി ബാലകൃഷ്ണനും സംഘവും തൃശൂര്‍ ബ്രഹ്മസ്വം മഠം സന്ദര്‍ശിച്ചത് രഷ്ടീയ ലക്ഷ്യത്തോടെയാണെന്ന് നിരീക്ഷിക്കപ്പെടുന്നു. ന്യൂന പക്ഷങ്ങളെ പ്രീണിപ്പിച്ച് കഴിഞ്ഞ തവണ വോട്ട് വാങ്ങി അധികാരത്തിലെത്തിയശേഷം അവര അവഗണിച്ച സി പി എം 
-°C 