| കോടതി വിധികള്‍ നടപ്പാക്കാത്തത് അരാജകത്വമുണ്ടാക്കും: ചെന്നിത്തല |
തിരുവനന്തപുരം: വയനാട്ടിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കണമെന്ന ഹൈക്കോടതി, സുപ്രീംകോടതിവിധികളുടെ അടിസ്ഥാനത്തില്‍ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. കോടതിവിധികള്‍ നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാരും പോലീസും കാട്ടുന്ന അനാസ്ഥ അരാജകത്വം ക്ഷണിച്ചുവരുത്തുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.
ആദിവാസികളുടെ ഭാഗത്തു നിന്ന് പ്രകോപനപരമായ നടപടികള്‍ ഉണ്ടാവാതിരുന്ന അവിടെ ഭരണപക്ഷത്തിലെ ഉത്തരവാദിത്തപ്പെട്ട രണ്ട് എംഎല്‍എമാരാണ് പോലീസിന്റെ നടപടികള്‍ തടസ്സപ്പെടുത്തിയത്. എംഎല്‍എമാര്‍ പോലീസുകാര്‍ മദ്യപിച്ചെത്തിയെന്ന് ആരോപിക്കുന്നു. അങ്ങനെയെങ്കില്‍ മദ്യപിച്ചെത്തിയ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രി തയാറാകണം. നീതിനിര്‍വഹണത്തിന് മുന്‍കൈയെടുക്കേണ്ടവര്‍ തന്നെ നിയമവാഴ്ചയെ അട്ടിമറിക്കുന്നതിനെ കോണ്‍ഗ്രസ് അപലപിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.
ഇതുപോലെ ഗൗരവമുള്ളതാണ് കോട്ടയം സിഎംഎസ് കോളേജിലെ എസ്‌എഫ്‌ഐ അക്രമവും. എസ്‌എഫ്‌ഐ ഒരു ഗുണ്ടാപ്പടയായി മാറിയിരിക്കുകയാണ്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ റെയ്ഡില്‍ നാല് ലോഡ് ആയുധം കണ്ടെത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. ഇവിടെ ആയുധശേഖരം എങ്ങനെയുണ്ടായി. കണ്ണൂര്‍ ജയിലില്‍ സിപിഎമ്മിന്റെ നേരിട്ടുള്ള കൈകടത്തലാണ് ഇതിനു പിന്നില്‍. ഇതിനെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണം. സംസ്ഥാനത്ത് പോലീസ്ഭരണം താളംതെറ്റുകയാണ്. പാര്‍ട്ടിക്ക് വേണ്ടി വിടുപണി ചെയ്യുന്ന രീതിയില്‍ പോലീസിനെ തരംതാഴ്ത്തിയിരിക്കുന്നു. സിപിഎമ്മിന്റെ പോഷകസംഘടനകള്‍ നിയമം കൈയിലെടുക്കുമ്പോള്‍ പോലീസ് നിഷ്ക്രിയമാകുകയാണ്. മോഷണവും ഗുണ്ടായിസവും സംസ്ഥാനത്ത് സര്‍വകാല റെക്കോര്‍ഡിലാണെന്നും ചെന്നിത്തല പറഞ്ഞു.നിലവിലെ പിഎസ്സി റാങ്ക്ലിസ്റ്റുകളുടെ കാലാവധി നീട്ടി ഉദ്യോഗാര്‍ത്ഥികളെ സംരക്ഷിക്കണം. സംസ്ഥാനത്ത് പടര്‍ന്നു പിടിക്കുന്ന പകര്‍ച്ചപ്പനി തടയുന്നതിലും മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

തിരുവനന്തപുരം: വയനാട്ടിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കണമെന്ന ഹൈക്കോടതി, സുപ്രീംകോടതിവിധികളുടെ അടിസ്ഥാനത്തില്‍ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. 
-°C 