സി എം എസ്‌ കോളജില്‍ എസ്‌ എഫ്‌ ഐ അക്രമത്തിന്‌ തണലായത്‌ പൊലീസിന്റെ കൃത്യവിലോപം: ഉമ്മന്‍ ചാണ്ടി
Imageകോട്ടയം: സിഎംഎസ്‌ കോളജില്‍ എസ്‌എഫ്‌ഐ നടത്തിയ അക്രമത്തില്‍ പോലീസിന്‌ ഗുരുതരവീഴ്ച സംഭവിച്ചതായി പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി. കോളജിലെത്തി നാശനഷ്ടങ്ങള്‍ നേരില്‍കണ്ടശേഷം മാധ്യമപ്രവര്‍ത്തകരുമായി
 സംസാരിക്കുകയായിരുന്നു കോളജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികൂടിയായ അദ്ദേഹം.
എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുമ്പോള്‍ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ള പോലീസ്‌ സംഘം സ്ഥലത്തുണ്ടായിരുന്നിട്ടും തടയാന്‍ കഴിഞ്ഞില്ല. മന:പൂര്‍വമായി അക്രമത്തെ അനുകൂലിക്കുകയായിരുന്നു. അറസ്റ്റിലായവരെ ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്ത്‌ കോടതിയില്‍ നിന്ന്‌ ജാമ്യത്തില്‍ പോകാനും അനുവദിച്ചു. അക്രമം നടത്തിയവരില്‍ ഭൂരിപക്ഷവും വിദ്യാര്‍ഥികളല്ല. പോലീസിനുപോലും പരിക്കുപറ്റിയെങ്കിലും പരാതിയില്ലെന്നു ചൂണ്ടിക്കാട്ടി കേസെടുത്തിട്ടില്ല. ആദ്യ ദിവസം എസ്‌എഫ്‌ഐക്കാരെ നീക്കം ചെയ്യുക മാത്രമാണുണ്ടായത്‌; കേസെടുത്തില്ല. സമരക്കാരെ അറസ്റ്റുചെയ്തു കേസെടുത്തുവെന്നാണ്‌ കോളജ്‌ അധികൃതര്‍ കരുതിയത്‌.
 
പോലീസിനുപോലും രക്ഷയില്ലാത്ത അരക്ഷിതാവസ്ഥയാണുള്ളത്‌. കോളജില്‍ നിന്നു തന്നെ പ്രതിപക്ഷ നേതാവ്‌ ആഭ്യന്തരമന്ത്രി, ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ എന്നിവരെ ബന്ധപ്പെട്ട്‌ കര്‍ശന നടപടി ഉണ്ടായേപറ്റൂ എന്ന്‌ ആവശ്യപ്പെട്ടു. ജോസ്‌ കെ. മാണി എംപി, തോമസ്‌ ചാഴികാടന്‍ എംഎല്‍എ, ഫിലിപ്പ്‌ ജോസഫ്‌, ഫില്‍സണ്‍ തോമസ്‌, നാട്ടകം സുരേഷ്‌, കുഞ്ഞ്‌ ഇല്ലംപള്ളി, തോമസ്‌ കല്ലാടന്‍, ജോബിന്‍ ജേക്കബ്‌, ജോബോയ്‌ ജോര്‍ജ്‌, നിബു ജോണ്‍ തുടങ്ങിയവര്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പമെത്തിയിരുന്നു. പ്രതിപക്ഷനേതാവിന്റെ സന്ദര്‍ശനം അലങ്കോലപ്പെടുത്താന്‍, കോളജില്‍ നിന്നും പുറത്താക്കിയ എസ്‌.എഫ്‌.ഐ യൂണിറ്റ്‌ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഒരു സംഘം മുദ്രാവാക്യം വിളിച്ച്‌ നടത്തിയ ശ്രമം വിഫലമായി.
 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls