ഡി വൈ എഫ്‌ ഐ മുഖമാസികയില്‍ വിദേശ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യം
Imageകോഴിക്കോട്‌: ഡി.വൈ.എഫ്‌.ഐയുടെ മുഖമാസികയില്‍ വിദേശ മദ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പരസ്യം. കേരള സ്റ്റേറ്റ്‌ ബിവറേജസ്‌ കോര്‍പ്പറേഷന്റെ പരസ്യമാണ്‌ ഡി.വൈ.എഫ്‌.ഐ മുഖമാസികയായ
യുവധാരയുടെ ജൂണ്‍ ലക്കത്തിന്റെ പുറംചട്ടയില്‍ പ്രസിദ്ധീകരിച്ചത്‌. മദ്യത്തോടും വിദേശ മദ്യ കമ്പനികളോടും അവയുടെ പരസ്യങ്ങളോടും കടുത്ത നിലപാടുകള്‍ പ്രകടിപ്പിക്കുന്ന ഡി.വൈ.എഫ്‌.ഐയുടെ മുഖമാസികയില്‍ ബീവറേജസ്‌ കോര്‍പ്പറേഷന്റെ ഫുള്‍പേജ്‌ പരസ്യം വന്നത്‌ സംഘടനക്കുള്ളില്‍ വിവാദത്തിന്‌ തിരികൊളുത്തിയിരിക്കുകയാണ്‌. മായംകലര്‍ന്ന മദ്യം കഴിച്ച്‌ അപകടമുണ്ടാകാതിരിക്കാന്‍ ബിവറേജസ്‌ കോര്‍പ്പറേഷനില്‍ നിന്നും മദ്യം വാങ്ങികഴിക്കൂ എന്നാണ്‌ പരസ്യത്തിന്റെ ഉള്ളടക്കം. ബിവറേജസ്‌ കോര്‍പ്പറേഷന്‍ സ്വന്തമായി മദ്യം നിര്‍മിക്കുന്നില്ല.
 
ബഹുരാഷ്ട്ര കുത്തകകള്‍ ഉള്‍പ്പെടെയുള്ള കമ്പനികളുടെ ഡിസ്റ്റിലറികളില്‍ നിര്‍മിക്കുന്ന വിദേശ മദ്യം ബിവറേജസ്‌ കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റുകളിലൂടെ വില്‍പ്പന നടത്തുകയാണ്‌ ചെയ്യുന്നത്‌.പാര്‍ട്ടി മുഖപത്രത്തിന്‌ ലോട്ടറി രാജാവില്‍ നിന്ന്‌ പണം വാങ്ങാമെങ്കില്‍ തങ്ങള്‍ക്ക്‌ മദ്യത്തിന്റെ പരസ്യം കൊടുക്കാമെന്ന ഡി.വൈ.എഫ്‌.ഐയുടെ നിലപാടാണ്‌ ഇതിലൂടെ വ്യക്തമായിരിക്കുന്നത്‌. മദ്യത്തിനെതിരെ കടുത്ത നിലപാടെടുക്കുന്ന ഡി.വൈ.എഫ്‌.ഐ ഗുണനിലവാരത്തെക്കുറിച്ച്‌ ആശങ്കപ്പെടുന്നത്‌ എന്തിനെന്ന്‌ വിമര്‍ശകര്‍ ചോദിക്കുന്നു.
 
വൈകിട്ടെന്താ പരിപാടി എന്ന ചോദ്യവുമായി ഒരു മദ്യത്തിന്റെ പരസ്യത്തില്‍ സൂപ്പര്‍താരം പ്രത്യക്ഷപ്പെട്ടപ്പോള്‍ അതിനെ നഖശിഖാന്തം എതിര്‍ത്ത ഡി.വൈ.എഫ്‌.ഐക്കിപ്പോള്‍ എന്തുപറ്റിയെന്നും ചോദ്യം ഉയരുന്നു. പ്രസിദ്ധീകരണത്തിന്റെ വളര്‍ച്ചക്കായി ആരില്‍ നിന്നും എങ്ങനെ വേണമെങ്കിലും പണം വാങ്ങാമെന്ന ചിന്ത യുവവിപ്ലവ പ്രസ്ഥാനത്തേയും കടന്നുപിടിച്ചിരിക്കുന്നു എന്നാണ്‌ വിമര്‍ശകര്‍ പറയുന്നത്‌.
 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls