മരിച്ചത് പായിപ്പാട് മുന്‍ പഞ്ചാ. പ്രസിഡന്റ് ഫിലിപ്പോസും ബന്ധുക്കളും പാരിപ്പളളി: കടമ്പാട്ടുകോണത്ത് റോഡപകടത്തില്‍ നാല് പേര്‍ മരിച്ചു. പായിപ്പാട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഫിലിപ്പോസ് (52) ബന്ധുക്കളായ ബിനുവര്‍ഗ്ഗീസ് (36), കുര്യന്‍ പുന്നൂസ്, ഭാര്യ ലളിത (40) എന്നിവരാണ് മരിച്ചത്.
ഇവരുടെ മകന്‍ ലെബിന്‍ (12) പരുക്കുകളോടെ തിരുവനന്തപുരം ആശുപത്രിയിലാണ്. ലളിത തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുളളവര്‍ സംഭവ സ്ഥലത്തുമാണ് മരിച്ചത്.ഗള്‍ഫില്‍ നിന്ന് വന്ന കുര്യന്‍ പുന്നൂസിനെ വിളിച്ചു കൊണ്ടു വരവേ കടമ്പാട്ടുകോണത്ത് വച്ച് ഇവര്‍ സഞ്ചരിച്ച മാരുതികാര്‍ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മാരുതികാര്‍ നിശേഷം തകര്‍ന്നു. ആളുകള്‍ ഓടിക്കുടി കാര്‍ വെട്ടിപ്പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്. അപ്പോഴേക്കും മൂന്നുപേര്‍ മരിച്ചു കഴിഞ്ഞിരുന്നു. പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി ജില്ലാ ആശുപത്രിയില്‍ എത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളായ കെ.സുരേഷ്ബാബു, പ്രതാപ വര്‍മ്മതമ്പാന്‍, അഡ്വ. എ. ഷാനവാസ് ഖാന്‍, സൂരജ് രവി, അഡ്വ. പി. ജര്‍മ്മിയാസ്, വിപിനചന്ദ്രന്‍ തുടങ്ങിയവര്‍ പ്രതിപക്ഷനേതാവിനൊപ്പം ഉണ്ടായിരുന്നു.
|