റെയ്ഡ്‌ നടന്നത്‌ സി പി എം തടവുകാര്‍ അറിഞ്ഞ്‌
Imageകണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സി പി എം തടവുകാരെ തൊടാതെയുള്ള റെയ്ഡാണ്‌ കഴിഞ്ഞ ദിവസം നടന്നത്‌. ജയിലില്‍ ഏറ്റവും കൂടുതല്‍ മൊബെയില്‍ ഫോണ്‍ ഉപയോഗിക്കുന്നത്‌ സി പി എം തടവുകാരാണ്‌. എന്നാല്‍ ഇവരുടെ മൊബെയില്‍ഫോണ്‍ പിടിച്ചെടുത്തിട്ടില്ല.
റെയ്ഡ്‌ നടക്കുന്ന കാര്യം ഇവരെ മുന്‍കൂട്ടി അറിയിച്ച്‌ മൊബെയില്‍ഫോണുകളൊക്കെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാന്‍ ജയിലധികാരികള്‍ തന്നെ കൂട്ടുനിന്നുവെന്നാണ്‌ കരുതേണ്ടത്‌. ഇതുസംബന്ധിച്ച കര്‍ശനനിര്‍ദ്ദേശം ആഭ്യന്തരവകുപ്പിലെ ഉന്നതങ്ങളില്‍ നിന്ന്‌ ലഭിച്ചിട്ടുണ്ടെന്നും കരുതേണ്ടിയിരിക്കുന്നു.രാഷ്ട്രീയ തടവുകാരില്‍ നിന്ന്‌ യാതൊന്നും ലഭിച്ചില്ലെന്ന ജയില്‍ എ ഡി ജിപി അലക്സാണ്ടര്‍ ജേക്കബിന്റെ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശത്തില്‍ മാത്രം ഒളിഞ്ഞിരിക്കുകയാണ്‌ എന്താണ്‌ അധികൃതര്‍ മൂടിവെക്കാന്‍ ശ്രമിക്കുന്നതെന്ന്‌.
 
സാദാകവര്‍ച്ചക്കാരും മറ്റും ജയിലില്‍ ഇത്രയും സാധനങ്ങള്‍ അനധികൃതമായി സൂക്ഷിച്ചിരുന്നുവെന്ന്‌ ജയിലധികാരികള്‍ സമ്മതിക്കുന്നുണ്ട്‌. കണ്ണൂര്‍ ജയില്‍ സി പി എം ക്രിമിനലുകളുടെ താവളമാണ്‌. ഇവിടെയെത്തുന്ന ഏതു തടവുകാരനും സി പി എം തടവുകാരുടെ പീഡനത്തിനിരയാകാറുണ്ട്‌. സി പി എം തടവുകാരറിയാതെ ഇവിടെ യാതൊന്നും നടക്കില്ലെന്ന്‌ എല്ലാവര്‍ക്കുമറിയാവുന്ന കാര്യം. മറ്റു തടവുകാര്‍ മൊബെയില്‍ഫോണുപയോഗിക്കുന്നതും ഭക്ഷണം സ്വന്തമായുണ്ടാക്കുന്നതും സി പി എം തടവുകാരുടെ അറിവോടെയല്ലെന്ന്‌ കരുതാനാവില്ല.
 
ഇതേസമയം ജയിലില്‍ സ്ഥാപിച്ച മൊബെയില്‍ ജാമര്‍ കേടാക്കിയിരുന്നത്‌ നന്നാക്കാനുള്ള ശ്രമം ഇന്നലെ പൂര്‍ത്തിയായില്ല. 19 മൊബെയില്‍ ജാമറുകളാണ്‌ 20 ലക്ഷം രൂപ ചെലവാക്കി സ്ഥാപിച്ചിരുന്നത്‌. ഇതില്‍ 16 എണ്ണം ശരിയാക്കാന്‍ മാത്രമേ തിരുവനന്തപുരം കെല്‍ട്രോണില്‍ നിന്നെത്തിയ വിദഗ്ധര്‍ക്ക്‌ സാധിച്ചുള്ളൂ. ജയിലില്‍ മൊബെയില്‍ ഫോണ്‍ ജാമര്‍ പൂര്‍ണമാക്കാത്തതും സി പി എം തടവുകാരുടെ സൗകര്യാര്‍ത്ഥമാണെന്ന്‌ കരുതേണ്ടി വരും.സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി റിമാന്‍ഡ്‌ തടവുകാരെ മുഴുവന്‍ മറ്റ്‌ ജയിലുകളിലേക്ക്‌ മാറ്റുമെന്ന പ്രഖ്യാപനവും പാഴ്‌വാക്കായി. 400 ഓളം റിമാന്‍ഡ്‌ തടവുകാരുള്ളതില്‍ 23 പേരെ മാത്രമേ ഇന്നലെവരെ മാറ്റിയിട്ടുള്ളൂ.
 
എസ്കോര്‍ട്ട്‌ പോകാന്‍ പോലീസില്ലാത്തതും കോടതിയില്‍ ഹാജരാക്കുന്നതിന്‌ വീണ്ടും യാത്ര വേണ്ടി വരുമെന്നതുമൊക്കെയാണ്‌ ഇക്കാര്യത്തിലുള്ള തടസമെന്ന്‌ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. തടവുകാര്‍ രക്ഷപ്പെട്ട സമയത്ത്‌ തകരാറിലായിരുന്ന സിസിടിവി ഇപ്പോള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതായി ജയിലധികൃതര്‍ പറഞ്ഞു. ജയിലില്‍ ഇന്നലേയും റെയ്ഡ്‌ നടന്നിരുന്നു. എന്നാല്‍ ഇത്‌ സ്വാഭാവികമായുള്ള പരിശോധന മാത്രമെന്നാണ്‌ ജയിലധികാരികള്‍ പറഞ്ഞത്‌.
 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls