നക്സലുകള്‍ 18 പൊലീസുകാരെ കൊന്നു

Imageമുംബൈ: വടക്കു കിഴക്കന്‍ മഹാരാഷ്ട്രയിലെ ഗദ്ചിരോളി ജില്ലയില്‍ നക്സലുകള്‍ നടത്തിയ ആക്രമണത്തില്‍ സബ്‌ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ 18 പൊലീസുകാര്‍ കൊല്ലപ്പെട്ടു.

ലാഹിരി ഗ്രാമത്തില്‍നിന്ന്‌ ഒരു കിലോമീറ്റര്‍ അകലെപെട്രോളിങ്‌ നടത്തുകയായിരുന്ന പൊലീസ്‌ സംഘത്തിനുനേരെയാണ്‌ ആക്രമണമുണ്ടായത്‌. നക്സലുകളെ നേരിടാന്‍ രൂപീകരിച്ച പ്രത്യേക സി-60 സേനാംഗങ്ങളാണ്‌ മരിച്ചത്‌.സായുധരായ നൂറ്റമ്പോളം നക്സലുകള്‍ ഇന്നലെ ഉച്ചയ്ക്ക്‌ പന്ത്രണ്ടുമണിയോടെ പൊലീസുകാരെ വളഞ്ഞ്‌ ആക്രമിക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ നാലുമണിക്കൂറോളം നീണ്ടുനിന്നു. ചില നക്സലുകളെ പൊലീസുകാര്‍ വെടിവെച്ചിട്ടതായി ഗദ്ചിരോളി എസ്‌.പി ജയ്കുമാര്‍ അറിയിച്ചു. നിരവധി പൊലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്‌. സംഭവസ്ഥലത്തേക്ക്‌ കൂടുതല്‍ സേനാംഗങ്ങളെ അയച്ചിട്ടുണ്ടെങ്കിലും അവര്‍ക്ക്‌ എത്താന്‍ കഴിഞ്ഞിട്ടില്ല. കനത്ത വനമേഖലയായതിനാലും രാത്രിയായതിനാലും ഇവിടേക്കുള്ള യാത്ര ദുഷ്കരമായിരിക്കുമെന്ന്‌ പൊലീസ്‌ വൃത്തങ്ങള്‍ സൂചിപ്പിച്ചു. മൃതദേഹങ്ങളെത്തിക്കാന്‍ പോയ ഹെലികോപ്റ്ററുകള്‍ ഇരുട്ടുകാരണം മടങ്ങി.
സമീപപ്രദേശത്ത്‌ പട്രോളിങ്‌ നടത്തുകയായിരുന്ന ബി എസ്‌ എഫ്‌ അംഗങ്ങളെത്തിയാണ്‌ നക്സലുകളെ തുരത്തിയത്‌. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം ഇവര്‍ നക്സലുകള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്‌.

ഈ മാസം പതിമൂന്നിന്‌ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക്‌ മുന്നോടിയായുള്ള സുരക്ഷാ നടപടികള്‍ക്ക്‌ ലോക്കല്‍ പൊലീസിനെ സഹായിക്കാനെത്തിയതാണ്‌ പ്രത്യേക സേന. സ്റ്റേഷന്‍ ആക്രമണത്തിന്‌ തൊട്ടുമുമ്പ്‌ ഈ മേഖലയിലെ ഗ്രാമപഞ്ചായത്ത്‌ ഓഫീസും നക്സലുകള്‍ കത്തിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ 15 പൊലിസുകാരെ നക്സലുകള്‍ വധിച്ചത്‌ ഈ ജില്ലയിലായിരുന്നു. മെയ്‌ മാസത്തിലും ആക്രമണത്തില്‍ അഞ്ച്‌ വനിതാ ഉദ്യോഗസ്ഥരടക്കം 16 പൊലീസുകാര്‍ കൊല്ലപ്പെട്ടു. അതിനിടെ നക്സലുകളുടെ നിഷ്ഠൂരമായ ആക്രമണത്തെ കേന്ദ്ര,സംസ്ഥാന ആഭ്യന്തര മന്ത്രിമാര്‍ അപലപിച്ചു. ആക്രമണം തങ്ങളെ തളര്‍ത്തുകയല്ല, നിശ്ചയദാര്‍ഢ്യത്തെ ശക്തിപ്പെടുത്തുകയാണ്‌ ചെയ്യുന്നതെന്ന്‌ സംസ്ഥാന ആഭ്യന്തരമന്ത്രി ജയന്ത്‌ പാട്ടീല്‍ പറഞ്ഞു. പൊലീസ്‌ സ്റ്റേഷന്‍ ആക്രമിച്ച നക്സലുകളെ വെറുതെവിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls