നഴ്സിംഗ്‌ വിദ്യാര്‍ത്ഥിനിയുടെ മരണം: പാരലല്‍ കോളേജ്‌ അധ്യാപകനും മരിച്ച നിലയില്‍

Imageനെയ്യാറ്റിന്‍കര : നഴ്സിംഗ്‌ വിദ്യാര്‍ത്ഥിനി ഗ്രീഷ്മ നാലാം നിലയില്‍നിന്ന്‌ ചാടി മരിച്ച കാരക്കോണം മെഡിക്കല്‍ കോളേജിനു മുന്നില്‍ സംഘര്‍ഷാവസ്ഥ.

മരണ കാരണം പ്രണയ നൈരാശ്യമാണെന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടെ കാട്ടാക്കടയില്‍ പാരലല്‍ കോളേജ്‌ അധ്യാപകനെ മിച്ച നിലയില്‍ കണ്ടെത്തി. വിദ്യാര്‍ത്ഥിനിയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ മെഡിക്കല്‍ കോളേജിലേയ്ക്ക്‌ മാര്‍ച്ച്‌ നടത്തിയ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ പൊലീസ്‌ വഴിയില്‍ തടഞ്ഞു. പൊലീസ്‌ നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക്‌ പരിക്കേറ്റു. വഴിയാത്രക്കാര്‍ക്കും അതുവഴി പോയ വിദ്യാര്‍ത്ഥികള്‍ക്കും പൊലീസിന്റെ ലാത്തിയടിയില്‍ പരിക്കേറ്റു. രാവിലെ മുതല്‍ തന്നെ വിവിധ വിദ്യാര്‍ത്ഥി യുവജനസംഘടനകള്‍ കോളേജിനുമുന്നില്‍ പ്രതിഷേധവുമായി എത്തിയതോടെ ആ ഭാഗത്തെ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു.
കാരക്കോണം മെഡിക്കല്‍കോളേജിലെ ഒന്നാംവര്‍ഷ നഴ്സിംഗ്‌ വിദ്യാര്‍ത്ഥിനി ഗ്രീഷ്മ (18) ചെവ്വാഴ്ച്ച രാത്രി ഏഴരയ്ക്കാണ്‌ നാലാം നിലയില്‍ നിന്നും ചാടി മരിച്ചത്‌. നെയ്യാറ്റിന്‍കര കീഴാറൂര്‍ കുക്കുര്‍ണി രശ്മി നിവാസില്‍ തയ്യല്‍ തൊഴിലാളി ശശിധരന്റെയും ശോഭനയുടെയും മകളാണ്‌ ഗ്രീഷ്മ എസ്‌. ശങ്കര്‍.
കോളേജ്‌ അധികൃതര്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതാണ്‌ മരണകാരണമെന്നഗ്രീഷ്മയുടെ പിതാവ്‌ ശശിധരന്‍ പൊലീസിനോടും പറഞ്ഞിരുന്നു.

അതേസമയം തന്നെ ഗ്രീഷ്മയുമായി ബന്ധമുണ്ടെന്നു ആരോപിക്കപ്പെടുന്ന പാരലല്‍ കോളേജ്‌ അധ്യാപകനെ ആഥത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാട്ടാക്കടയിലുളള ട്യൂഷന്‍ സെന്ററിലെ അധ്യാപകന്‍ സനൂജിനെയാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഗ്രീഷ്മയ്ക്ക്‌ ഒരു പ്രണയ ബന്ധം ഉണ്ടായിരുന്നതായും അതാവാം മരണത്തിനു പിന്നിലെ കാരണമെന്നുമാണ്‌ കോളജ്‌ അധികൃതര്‍ പറയുന്നത്‌. പെണ്‍കുട്ടി ഇന്നലെ രഹസ്യമായി മൊബെയില്‍ ഫോണ്‍ ചാര്‍ജ്‌ ചെയ്തിരുന്നെന്നും സംഭവവുമായി ബന്ധപ്പെട്ട്‌ ഏത്‌ അന്വേഷണവും നേരിടാന്‍ തയാറാണെന്നും മാനേജ്മെന്റ്‌ അറിയിച്ചിട്ടുണ്ട്‌. ഡിസിസി പ്രസിഡന്റ്‌ വിഎസ്‌ ശിവകുമാര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ കാരക്കോണം മെഡിക്കല്‍ കോളേജിലും ഗ്രീഷ്മയുടെ വീട്ടിലുമെത്തി.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls