|
ഡല്‍ഹിയില്‍ കമ്പ്യൂട്ടര്‍ അദ്ധ്യാപിക കൂട്ട ബലാത്സംഗത്തിനിരയായി |
|
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ ഇരുപത്കാരിയായ കമ്പ്യൂട്ടര്‍ അദ്ധ്യാപക കൂട്ടബലാത്സംഗത്തിനിരയായി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയില്‍ റയില്‍വേ ട്രാക്കിന് സമീപത്തായാണ് അദ്ധ്യാപിക ആക്രമിയ്ക്കപ്പെട്ടത്.
ഇവര്‍ ഇപ്പോള്‍ സഞ്ജയ് ഗാന്ധി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. യുവതിയുടെ ശരീരഭാഗങ്ങളില്‍ പതിനഞ്ചോളം മുറിവുകള്‍ ഉണ്ടെന്ന് പിതാവ് വെളിപ്പെടുത്തി. കഴിഞ്ഞ തിങ്കളാഴ്ച ജോലികഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുന്നതിനിടെയാണ് യുവതി ആക്രമിയ്ക്കപ്പെട്ടത്. ഒരു സ്വകാര്യ സ്ഥാപനത്തിലെ മറ്റൊരാളോടൊപ്പമാണ് യുവതി വീട്ടിലേയ്ക്ക് മടങ്ങിയത്. 7.15ഓടെ വഴിയില്‍ വച്ച് അഞ്ചംഗ സംഘം ആക്രമിച്ച് കീഴ്പെടുത്തിയ ശേഷം അടുത്തുള്ള ഒഴിഞ്ഞ പ്രദേശത്തുവച്ച് യുവതിയെ ലൈംഗീകമായി പീഡിപ്പിയ്ക്കുകയായിരുന്നു. ബലാത്സംഗം ചെയ്ത ശേഷം അക്രമികള്‍ യുവതിയെ വീണ്ടും മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുണ്ട്. കൂടെയുണ്ടായിരുന്ന ആള്‍ സംഭവം പോലീസില്‍ പറയാതിരുന്നത് സംശയം ജനിപ്പിയ്ക്കുന്നുണ്ട്. മര്‍ദ്ദനമേറ്റ ഇയാള്‍ പോലീസില്‍ വിവരം പറയാതെ വീട്ടിലെത്തുകയായിരുന്നു. പോലീസ് നിരീക്ഷിച്ചുവരികയാണ്. സംഭവ ശേഷം ഒരു മണിക്കൂറോളം സമയം കഴിഞ്ഞ് അതുവഴി പോയ പട്രോള്‍ സംഘമാണ് യുവതിയുടെ കരച്ചില്‍ കേട്ട് അവരെ ആശുപത്രിയിലെത്തിച്ചത്. |