|
മുന്‍ ഉപരാഷ്ട്രപതി ഭൈറോണ്‍ സിങ് ശെഖാവത്ത് അന്തരിച്ചു |
|
ജയ്പൂര്‍: മുന്‍ ഉപരാഷ്ട്രപതിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ ഭൈറോണ്‍ സിങ് ശെഖാവത്ത്(87) അന്തരിച്ചു. ജയ്പ്പൂരിലെ സ്വാമി മാന്‍സിങ് ആശുപത്രിയില്‍ രാവിലെ 11.15 ഓടെയായിരുന്നു അന്ത്യം.
ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ശെഖാവത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രിയോടെ കഴിഞ്ഞ രാത്രിയോടെ ആരോഗ്യനില വഷളാവുകയായിരുന്നു. ആര്‍.എസ്.എസ്സിലൂടെ ബിജെപിയിലെത്തിയ ശെഖാവത്ത് മൂന്ന് തവണ രാജസ്ഥാന്‍ മുഖ്യമന്ത്രിയായിട്ടുണ്ട്. 2007 ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രതിഭാ പാട്ടീലിനെതിരെ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. സുരാജ് കന്‍വറാണ് ഭാര്യ. രത്തന്‍ കന്‍വര്‍ മകളാണ്. |