| വസ്ത്ര വ്യാപാരികളെ തട്ടിക്കൊണ്ടുവന്ന് കള്ളക്കേസില്‍ കുടുക്കാന്‍ നീക്കം; 3 പേര്‍ പിടിയില്‍ |
|
ആലപ്പുഴ ലജനത്ത് വാര്‍ഡ് നജീബ് മന്‍സിലില്‍ നജീബ് (26), ബൈത്ത് നൂര്‍ മാലിക് മുഹമ്മദ് (20), ഹസീന മന്‍സിലില്‍ റിസാഫ് (19) എന്നിവരാണ് അറസ്റ്റിലായത്. തട്ടിക്കൊണ്ടുപോകുന്നതിനായി ഇവര്‍ ഉപയോഗിച്ച വാനും പോലീസ് കസ്റ്റഡിയിലെടുത്തു. ചങ്ങനാശേരിയില്‍ മയൂര ടെക്സ്റ്റയില്‍സ് എന്ന സ്ഥാപനം നടത്തുന്നവര്‍ ആലപ്പുഴയിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ നിന്നും പണം കടം വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചെക്ക് കേസില്‍ മയൂര ടെക്സ്റ്റയില്‍സ് ഉടമകള്‍ക്ക് അനുകൂലമായി കോടതിവിധിവന്നിരുന്നു. ഇതിന്റെ പ്രതികാരമായി കഴിഞ്ഞദിവസം കടയടച്ചു മടങ്ങുകയായിരുന്ന വസ്ത്രവ്യാപാരസ്ഥാപന ഉടമകളായ കുപ്പുസ്വാമി, ദ്വരൈസ്വാമി എന്നിവരെ ബലമായി തട്ടിയെടുത്ത് വാനില്‍ക്കയറ്റി ആലപ്പുഴ പഴവീട് ഭാഗത്തുവച്ച് മര്‍ദിക്കുകയായിരുന്നു.
വ്യാപാരികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മയക്കുമരുന്നും ആംപ്യൂളുകളും വച്ചശേഷം നോര്‍ത്ത് പോലീസ് സ്റ്റേഷനിലേക്കു വിളിച്ച് മയക്കുമരുന്നു കച്ചവടക്കാരെ പിടികൂടിയെന്ന് ഇവര്‍ വിവരവും നല്‍കി. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇരുവരേയും ചോദ്യം ചെയ്തപ്പോഴാണ് വാദി പ്രതിയായത്. അനധികൃതമായി ഇവര്‍ക്ക് റെന്റ് എ കാര്‍ വ്യവസ്ഥയില്‍ വാഹനം നല്‍കിയ ഉടമയുള്‍പ്പെടെയുള്ളവരെ പോലീസ് ചോദ്യം ചെയ്തുവരുന്നു. കേസില്‍ എട്ടോളം പ്രതികളുള്ളതായി സൗത്ത് സിഐ സനല്‍കുമാര്‍, എസ്‌ഐ കെ.ജി അനീഷ് എന്നിവര്‍ പറഞ്ഞു. |
| < മുന്‍ പേജ് | അടുത്തത് > |
|---|

ആലപ്പുഴ: വസ്ത്രവ്യാപാരികളെ തട്ടിക്കൊണ്ടുവന്ന് കള്ളക്കേസില്‍ കുടുക്കാന്‍ നീക്കം നടത്തിയ സ്വകാര്യ പണമിടപാടുസ്ഥാപനത്തിലെ മൂന്നുയുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. 
-°C 