|
സുകുമാരിക്ക് ബഹദൂര്‍ പുരസ്കാരം |
|
തൃശൂര്‍: കൊടുങ്ങല്ലൂര്‍ ബഹദൂര്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ബഹദൂര്‍പുരസ്കാരം നടി സുകുമാരിക്ക് നല്‍കും. സിനിമ രംഗത്ത് 60 വര്‍ഷമായുള്ള സേവനം കണക്കാക്കിയാണ് പുരസ്കാരമെന്ന് ട്രസ്റ്റ് പ്രസിഡണ്ട് ഡോ. എംകെ. സിദ്ദീഖും സെക്രട്ടറി കമലും പത്ര സമ്മേളനത്തില്‍ അറിയിച്ചു.
50,000രൂപയും കുട്ടി കൊടുങ്ങല്ലൂര്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. 21ന് കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമര്‍പ്പിക്കും. ട്രസ്റ്റ് ട്രഷറര്‍ എം വി. മുഹമ്മദ് മൂപ്പന്‍, ആസ്പിന്‍ അഷ്‌റഫ് പത്രസമ്മേളനത്തില്‍ സംബന്ധിച്ചു. |