|
ഡോ.അംബേദ്കര്‍ മാധ്യമ അവാര്‍ഡ് : അപേക്ഷ ക്ഷണിച്ചു |
|
തിരുവനന്തപുരം: പട്ടികജാതി/വര്‍ഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മികച്ച റിപ്പോര്‍ട്ടിനുള്ള ഡോ.അംബേദ്കര്‍ മാധ്യമ അവാര്‍ഡിന് പട്ടികജാതി/വര്‍ഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടുകള്‍ക്കാണ് അവാര്‍ഡ്.
അച്ചടി മാധ്യമങ്ങളിലെ റിപ്പോര്‍ട്ടിന് 30,000/ രൂപയും ഫലകവും ദൃശ്യമാധ്യമങ്ങളിലെ റിപ്പോര്‍ട്ടിന് 20,000/ രൂപയും ഫലകവും, റേഡിയോ റിപ്പോര്‍ട്ടിന് 10,000/ രൂപയും ഫലകവുമാണ് അവാര്‍ഡായി നല്‍കുക.2008 ആഗസ്റ്റ് 16 മുതല്‍ 2009 ആഗസ്റ്റ് 15 വരെയുള്ള കാലയളവിലെ റിപ്പോര്‍ട്ടുകളും റേഡിയോ പ്രോഗ്രാമുകളുമാണ് അവാര്‍ഡിന് പരിഗണിക്കുക. അച്ചടി മാധ്യമങ്ങളിലെ വാര്‍ത്ത, ഫീച്ചര്‍, പരമ്പര എന്നിവ അവാര്‍ഡിന് പരിഗണിക്കും. അസ്സല്‍ കോപ്പി, ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം സഹിതം അയയ്ക്കണം. ദൃശ്യമാധ്യമങ്ങളില്‍ നിന്നുള്ള എന്‍ട്രികള്‍ ന്യൂസ് സ്റ്റോറിയോ കുറഞ്ഞത് അഞ്ച് മിനിട്ടെങ്കിലും ദൈര്‍ഘ്യമുള്ള വാര്‍ത്താധിഷ്ഠിത പരിപാടിയോ, ഡോക്യുമെന്ററിയോ ആയിരിക്കണം. ഡി.വി.ഡി ഫോര്‍മാറ്റിലുള്ള എന്‍ട്രി ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം, എന്‍ട്രിയെക്കുറിച്ചുള്ള ലഘുവിവരണം എന്നിവ സഹിതം അയയ്ക്കണം. ആകാശവാണി പ്രക്ഷേപണം ചെയ്ത പട്ടികജാതി/വര്‍ഗ സംബന്ധമായ എല്ലാവിധ പ്രോഗ്രാമുകളും അവാര്‍ഡിന് പരിഗണിക്കും. എന്‍ട്രികള്‍ സി.ഡി.യിലാക്കി ലഘുവിവരണം, പ്രക്ഷേപണം ചെയ്ത നിലയത്തിലെ പ്രോഗ്രാം മേധാവിയുടെ സാക്ഷ്യപത്രം സഹിതം അയയ്ക്കണം. എന്‍ട്രികള്‍ ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ്, നിര്‍മ്മിതി കേന്ദ്രം ബില്‍ഡിങ്, പി.റ്റി.പി.നഗര്‍, തിരുവനന്തപുരം 695 038 വിലാസത്തില്‍ ഒക്ടോബര്‍ 20 ന് മുമ്പ് ലഭിക്കണം. |