|
വിജയവാഡയിലേത് നൂറ്റാണ്ടിലെ വെള്ളപ്പൊക്കം |
|
വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ ഉണ്ടായ വെള്ളപ്പൊക്കം 100 വര്‍ഷത്തിനിടയിലെ ഏറ്റവും വലുതെന്ന് റിപ്പോര്‍ട്ട്.
സംസ്ഥാനത്തെ പ്രധാന നദികളായ കൃഷ്ണയും തുംഗഭദ്രയും കരകവിഞ്ഞ് ഒഴുകുകയാണ്. ആന്ധ്രയിലെ നാല് ജില്ലകള്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിദത്തിലാണ്. ഇതുവരെ 52 പേരാണ് മരണപ്പെട്ടത്. കൃഷ്ണ, ഗുണ്ടൂര്‍ ജില്ലകളില്‍ നിന്നായി രണ്ടര ലക്ഷത്തോളം പേരെ മാറ്റിപാര്‍പ്പിച്ചതിനാല്‍ വെള്ളപ്പൊക്കം ഇനി ജീവന് ഭീഷണിയാകില്ലെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍. കൃഷ്ണ നദി ബംഗാള്‍ ഉള്‍കടലില്‍ ലയിയ്ക്കുന്ന പ്രദേശമായ ലങ്ക ഗ്രാമത്തില്‍ 50,000 പേര്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. വിജയവാഡ നഗരത്തിലെ നിരവധി കോളനികള്‍ വെള്ളത്തിനടിയിലാണ്. ഹൈദരാബാദിനേയും വിജയവാഡയേയും തമ്മില്‍ ബന്ധിപ്പിയ്ക്കുന്ന റോഡ് തകര്‍ന്നു. പത്ത്ലക്ഷം ക്യൊാസ്ക്സ് വെള്ളമാണ് നാഗാര്‍ജ്ജുന സാഗറില്‍ നിന്ന് തുറന്നുവിട്ടത്. |