|
മകന്‍ മാനഭംഗപ്പെടുത്തിയ പെണ്‍കുട്ടിയെ മാതാവ് അഗ്നിയ്ക്കിരയാക്കി |
|
റോഹ്തക്: മകന്‍ മാനഭംഗപ്പെടുത്തിയ പതിനഞ്ചുകാരിയെ മാതാവ് അഗ്നിയ്ക്കിരയാക്കി. ഹരിയാനയിലെ റോഹ്തക്കിലാണ് സംഭവം.
വീട്ടില്‍ ആരുമാല്ലാതിരുന്ന സമയത്ത് സോനു എന്ന യുവാവ് തന്റെ അയല്‍വാസിയായ പെണ്‍കുട്ടിയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇക്കാര്യം പെണ്‍കുട്ടി പുറത്തു പറഞ്ഞാലുണ്ടാകുന്ന പ്രശ്നങ്ങളെ ഭയന്ന് സോനുവിന്റെ മാതാവ് പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലുകയായിരുന്നു. ഇതിന് സോനുവും സഹായം ചെയ്തു. സംഭവത്തെ തുടര്‍ന്ന് സോനുവിന്റെ മാതാവ് വിദ്യാ ദേവിയെ അറസ്റ്റ് ചെയ്തു. സോനു ഒളിവില്‍ പോയിരിയ്ക്കുകയാണ്. പോലീസ് എത്തുന്നതിന് മുമ്പ് പെണ്‍കുട്ടിയുടെ മരണം സംഭവിച്ചതിനാല്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ല.എന്നാല്‍ കുറ്റം ചെയ്തതായി വിദ്യാ ദേവി സമ്മതിച്ചിട്ടുണ്ട്. |