|
ന്യൂഡല്‍ഹി: ഇന്ത്യയുടെ ദേശീയ ജലജീവിയായി ഡോള്‍ഫിനെ തെരഞ്ഞെടുക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
2020 നകം ഗംഗയെ മാലിന്യ വിമുക്തമാക്കുന്നതിന് 15,000 കോടി രൂപയുടെ പദ്ധതികള്‍ക്കും അംഗീകാരം നല്‍കി. മൂന്നു മണിക്കൂര്‍ നീണ്ട യോഗത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയ്‌റാം രമേശ്, ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മോണ്ടെക് സിങ് ആലുവാലിയ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രമേശ് പൊഖൃയാല്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുത്തു |