കേരളത്തിന്‌ കൂടുതല്‍ സൗകര്യമേകുമെന്ന്‌ എന്‍ എസ്‌ എസ്‌

Imageകോട്ടയം: കേന്ദ്രഗവണ്മെന്റിന്റെ വിദ്യാഭ്യാസ അവകാശനിയമം മൂലം ഇന്ത്യയിലെ മറ്റു സംസ്ഥാ നങ്ങളോടൊപ്പം കേരളത്തിലും കൂടുതല്‍ വിദ്യാലയങ്ങളും വിദ്യാഭ്യാസസൗകര്യങ്ങളും ലഭ്യമാകുവാന്‍ ഇടയാകുമെന്ന്‌ എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കര്‍, അസിസ്റ്റന്റ്‌ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ എന്നിവര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത്‌ ഇപ്പോള്‍ എല്‍.പി. വിഭാഗം 1ാ‍ം ക്ലാസ്‌ മുതല്‍ 4ാ‍ം ക്ലാസ്‌ വരെയും യു.പി. വിഭാഗം 5 മുതല്‍ 7 വരെയും ആണെന്നിരിക്കെ, ഈ നിയമപ്രകാരം അത്‌ യഥാക്രമം 1 മുതല്‍ 5 വരെയും 6 മുതല്‍ 8 വരെയും ആകുന്നതാണ്‌. അതോടൊപ്പംതന്നെ അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം എല്‍.പി. വിഭാഗത്തില്‍ 1 : 30 എന്നും, യു.പി. വിഭാഗത്തില്‍ 1 : 35 എന്നും മാറ്റം വരു ന്നുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ കേരളത്തില്‍ കൂടുതല്‍ സ്കൂളുകളുടെ ആവശ്യം ഉണ്ടാകുന്നത്‌. ഇത്‌ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും വിദ്യാഭ്യാസമേഖലയ്ക്കും ഒരുപോലെ ഗുണകരവുമാണ്‌.ഈ മാറ്റം മൂലം ഉണ്ടാകുന്ന സാമ്പത്തികബാദ്ധ്യതയുടെ 75% കേന്ദ്രഗവണ്മെന്റും, 25% സംസ്ഥാനഗവണ്മെന്റും വഹിക്കണമെന്നാണ്‌ വ്യവസ്ഥ. കേന്ദ്രനിയമത്തിലെ സെക്ഷന്‍ 38 (1) പ്രകാരം അതത്‌ സംസ്ഥാനങ്ങള്‍ക്ക്‌ ഇതിന്റെ നടത്തിപ്പിനു യോജിച്ചതരത്തിലുള്ള നിയമനിര്‍മ്മാണം നടത്താനുള്ള അവകാശം ഈ നിയമം സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ നല്‍കിയിട്ടുമുണ്ട്‌.


സ്കൂള്‍ മാനേജ്മെന്റ്‌ കമ്മറ്റി രൂപീകരിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ വ്യവസ്ഥകള്‍ കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ സംസ്ഥാനത്ത്‌ നിലനില്‍ക്കുന്ന വിദ്യാഭ്യാസവ്യവസ്ഥിതി വച്ചുനോക്കുമ്പോള്‍ പ്രായോഗികമല്ലെന്ന്‌ ഇരുവരും ചൂണ്ടിക്കാട്ടി. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ എയ്ഡഡ്‌ സ്കൂള്‍ മാനേജ്മെന്റുകള്‍ക്ക്‌ സ്കൂളുകളുടെ ഭരണത്തിലും നിയന്ത്രണത്തിലും ഇന്നുള്ള അവകാശങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുവേണം ഈ നിയമം നടപ്പാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കേണ്ടത്‌.  അണ്‍ എയ്ഡഡ്‌ സ്കൂളുകളിലെ 25% സീറ്റുകളില്‍ എല്ലാ വിഭാഗത്തിലുംപെട്ട പാവപ്പെട്ട കുട്ടികള്‍ക്ക്‌ സൗജന്യമായി വിദ്യാഭ്യാസം നല്‍കുന്നതിനുള്ള ചെലവ്‌ സര്‍ക്കാര്‍ വഹിക്കും എന്നുള്ളത്‌ സ്വാഗതാര്‍ഹമാണ്‌. അതില്‍ ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ ഉള്ള വേര്‍തിരിവ്‌ ഉണ്ടാകാന്‍ പാടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls