|
സി പി എം കണ്ടല്‍ പാര്‍ക്കിനു പിന്നില്‍ മദ്യ മുതലാളിയും: യൂത്ത് കോണ്‍ഗ്രസ് |
|
കണ്ണൂര്‍: സി പി എം നിയന്ത്രണത്തിലുള്ള സൊസൈറ്റി വളപട്ടണത്ത് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കണ്ടല്‍ തീം പാര്‍ക്കിന് മദ്യമുതലാളിയും സ്ഥലം നല്‍കിയിട്ടുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ ടി ജയകൃഷ്ണന്‍, ബ്രിജേഷ് കുമാര്‍, പ്രദീപ് വട്ടിപ്രം, ജില്ലാ പ്രസിഡണ്ട് അഡ്വ റഷീദ് കവ്വായി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പാര്‍ക്കിനായി 1.84 ഏക്കര്‍ സ്ഥലം നല്‍കിയത് മദ്യ ബിസിനസുകാരനായ നെട്ടൂര്‍ ഉണ്ണികൃഷ്ണന്‍ എന്ന വ്യക്തിയാണ്. തൃശൂരിലെ ഈ മദ്യവ്യവസായിയുമായി സി പി എം നേതാക്കള്‍ക്കുള്ള ബന്ധമെന്താണെന്ന് നേതൃത്വം വ്യക്തമാക്കണം. തീം പാര്‍ക്കെന്ന പേരില്‍ വളപട്ടണം പുഴയോരത്ത് പൊതു മുതല്‍ സി പി എം കൊള്ളയടിക്കുകയാണ്. വ്യാപകമായി കണ്ടല്‍ക്കാടുകള്‍ വെട്ടി നശിപ്പിച്ചിട്ടുണ്ട്. തീരദേശ നിയമവും സംരക്ഷണവനമേഖലാ പ്രദേശത്തെ നിയമങ്ങളും ലംഘിച്ചു കൊണ്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ എല്ലാ വിധ ഒത്താശയും ചെയ്തു കൊടുക്കുകയാണ്. കണ്ടല്‍ നശിപ്പിച്ചു കൊണ്ടുള്ള സി പി എമ്മിന്റെ പാര്‍ക്ക് സംസ്ക്കാരത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. |