കേമന്‍ ബ്രാഡ്മാന്‍; സച്ചിന്‍ രണ്ടാമെനെന്ന്‌ സ്റ്റീവ്‌ വോ

Imageമെല്‍ബണ്‍: ലോക ക്രിക്കറ്റ്‌ കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ ഓസ്ട്രേലിയന്‍ ബാറ്റിംഗ്‌ ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍ തന്നെയാണെന്ന്‌ മുന്‍ ഓസീസ്‌ നായകന്‍ സ്റ്റീവ്‌ വോ. ബ്രാഡ്മാനാണ്‌ കേമനെന്ന കാര്യത്തില്‍ ആര്‍ക്കും രണ്ടഭിപ്രായമുണ്ടാകാനിടയില്ല.

ബ്രാഡ്മാന്‌ പിനന്നില്‍ രണ്ടാമനായി മാത്രമേ സച്ചിന്‍ വരികയുള്ളൂ എന്നും വോ വ്യക്തമാക്കി. സച്ചിന്‌ രണ്ടാം സ്ഥാനം നല്‍കാമെങ്കിലും ഗാരി സോബേഴ്സും എച്ച്‌ ജി വെല്‍സുമെല്ലാം സച്ചിനോളം കഴിവുള്ളവര്‍ തന്നെയായിരുന്നുവെന്നു അതു കൊണ്ട്‌ സച്ചിനാണ്‌ രണ്ടാമത്തെ മികച്ച ബാറ്റ്സ്മാനെന്ന്‌ ഉറപ്പിച്ചു പറയുക വിഷമമായിരിക്കുമെന്നും വോ കൂട്ടിച്ചേര്‍ത്തു. ട്വന്റി20 ക്രിക്കറ്റിന്‍റെ വരവോടെ ടെസ്റ്റ്‌ ക്രിക്കറ്റിന്റെ അന്ത്യം അടുത്തെന്ന്‌ വോ പറഞ്ഞു. ഇതുമൂലം ടെസ്റ്റ്‌ ക്രിക്കറ്റില്‍ മികവ്‌ പുലര്‍ത്താനാവുന്ന ഒറ്റ ഫാസ്റ്റ്‌ ബ്ലര്‍ പോലും ഇല്ലാ എന്നത്‌ നിരാശജനകമാണെന്നും വോ വ്യക്തമാക്കി. ഏതാനും വര്‍ഷത്തെ ക്രിക്കറ്റ്‌ മാത്രമേ കരിയറില്‍ ബാക്കിയുള്ളു എന്ന്‌ ചില കളിക്കാര്‍ തിരിച്ചറിയുന്നുണ്ട്‌. അതുകൊണ്ട്‌ ടെസ്റ്റില്‍ എറിയുന്നതിന്‍റെ പകുതി ഓവര്‍ ബ്ല് ചെയ്താല്‍ അതിന്‍റെ മൂന്നിരട്ടി പണം കിട്ടുന്ന ട്വന്റി20 ക്രിക്കറ്റിലേക്ക്‌ കളിക്കാര്‍ തിരിയുകയാണ്‌. അടുത്ത വര്‍ഷം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യയ്ക്കും ഓസ്ട്രേലിയക്കുമായിരിക്കും മുന്‍തൂക്കമെന്നും വോ പറഞ്ഞു. ഇന്ത്യയുടെ റാങ്കിംഗിനെ പറ്റിയുള്ള ചോദ്യത്തിന്‌ ടെസ്റ്റ്‌ റാങ്കിംഗില്‍ ദീര്‍ഘകാലം ഒന്നാം സ്ഥാനത്ത്‌ തുടരാന്‍ ഒരു ടീമിനും കഴിയില്ലെന്ന്‌ വോ പറഞ്ഞു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls

മലപ്പുറം മദ്യ ദുരന്തത്തില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ ?