|
ഇനി ആവര്‍ത്തിക്കാതിരിക്കട്ടെ |
|
ഒരുകോടി ജനത്തിന് നല്‍കിയ മന്ത് പ്രതിരോധ ഗുളിക നിലവാരമില്ലാത്തതിനാല്‍ പിന്‍വലിയ്ക്കുന്നുവെന്ന് ഇപ്പോള്‍ പറയുന്നതില്‍ എന്ത് കാര്യം? ചത്തകുട്ടിയുടെ ജാതകം നോക്കുന്ന പോലെയാണിത്.
ഓരോ കമ്പനക്കാരുടെ മരുന്ന് ചിലവാക്കുന്നതിന് ഓരോ പദ്ധതികള്‍ കച്ചവടാടിസ്ഥാനത്തില്‍ രൂപം കൊടുക്കും. സര്‍ക്കാര്‍ വെറുതെ തരുന്ന മരുന്നല്ലേ എന്ന് കരുതി പൊതുജനം കഴിയ്ക്കുകയും ചെയ്യും. രോഗപ്രതിരോധമരുന്ന് കാലങ്ങള്‍ക്ക് ശേഷം നിലവാരമില്ലായെന്ന് പറയുന്നത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണത്തിന് വന്ന നിലവാരമില്ലാത്ത മരുന്നുകള്‍ പിന്‍വലിച്ചുവെന്ന് പറയുന്നത് ശിക്ഷാര്‍ഹമായ നടപടിയാണ്. മരുന്ന് പിന്‍വലിച്ചത് കൊണ്ട് മാത്രം കാര്യമില്ല. ഉത്തരവാദപെട്ടവരെ ശിക്ഷിച്ചാലെ ഭാവിയില്‍ ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കുകയുള്ളൂ. പൗലോസ് ഊഡന്‍ കോമ്പാറ |