|
കുമളി: വിവാദമായ രാഷ്ട്രീയ കൊലപാതക കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവധിക്കുന്നതിനായി വഴിവിട്ട് സഹായിക്കാത്ത എസ്. ഐയേ നിര്‍ബന്ധിത മെഡിക്കല്‍ ലീവില്‍ പ്രവേശിപ്പിച്ച സംഭവം പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നു.
പീരുമേട് എസ്.ഐ ആയിരുന്ന ടി.കെ ജോസിയാണ് 15 ദിവസത്തേക്ക് നിര്‍ബന്ധിത മെഡിക്കല്‍ ലീവില്‍ പ്രവേശിച്ചിരിക്കുന്നത്.വണ്ടിപെരിയാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ഐ.എന്‍.റ്റി.യു.സി ഇടുക്കി ജില്ലാ സെക്രട്ടറിയും എച്ച്. ആര്‍.പി.ഇ യൂണിയന്‍ ജനറല്‍ സെക്രട്ടറിയും ആയിരുന്ന എം.ബാലു ( ബാലസുബ്രഹ്മണ്യം) വിനെ 2004 ഒക്ടോബര്‍ 20ന് രാത്രി 8.15ന് പീരുമേട്ടിലെ പട്ടുമല ചൂളപ്പേട്ട് എന്ന സ്ഥലത്ത് പ്രസംഗിച്ച് കൊണ്ടിരുന്നപ്പോള്‍ ജിപ്പിലെത്തിയ സി.പി.എം പ്രവര്‍ത്തകരായ ഒരുസംഘം ആളുകള്‍ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിക്കുവാന്‍ വഴിവിട്ട് റിപ്പോര്‍ട്ട് നല്‍കണമെന്ന സി.ഐയുടെയും, ഡി.വൈ.എസ്.പിയുടെയും പിടിവാശിക്ക് പീരുമേട് എസ്.ഐ ആയിരുന്ന ജോസി വഴങ്ങാതിരുന്നതാണ് നിര്‍ബന്ധിത അവധിയിലേക്ക് മാറുവാന്‍ വഴി ഒരുങ്ങിയത് ബാലു വധക്കേസില്‍ ഡി.വൈ.എഫ്.ഐ ജില്ലാ നേത്താക്കള്‍ ഉള്‍പ്പെടെ എട്ട്പേരേയാണ് കോടതി ജീവപര്യന്തം ശിക്ഷിച്ചത്. ഇതില്‍ അജിത്ത്, ബെന്നി എന്നി പ്രതികളുടെ ബന്ധുക്കള്‍ ഗുരുതരമായ രോഗാവസ്ഥയില്‍ ആണ് എന്നും അവരെ കാണുന്നതിനും വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനും വേണ്ടി ടി പ്രതികള്‍ക്ക് പരോള്‍ അനുവദിക്കണം എന്നും കാണിച്ചുള്ള അപേക്ഷയെ തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോള്‍ അപേക്ഷയില്‍ പറഞ്ഞിരിക്കിന്ന കാര്യങ്ങള്‍ സത്യമല്ല എന്ന് ബോദ്ധ്യപ്പെട്ടതിനാലാണ് എസ്. ഐ ജോസി ഇവര്‍ക്കനുകൂലമായി റിപ്പോര്‍ട്ട് നല്‍കാതിരുന്നത്. ഇത് മാത്രവുമല്ല കഴിഞ്ഞ കുറേ നാളുകളായി പീരുമേട്, പാമ്പനാര്‍ മേഖലകളില്‍ രാഷ്ട്രീയ സംഘാര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കൊലക്കേസ് പ്രതികള്‍ക്ക് ഇപ്പോള്‍ പരോള്‍ അനുവദിക്കാതിരിക്കുന്നതാണ് നല്ലതെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. എസ്.ഐ നല്‍കിയ റിപ്പോര്‍ട്ട് തിരുത്തി നല്‍കണം എന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിനേതാക്കളും ഉന്നതരായ ചില പോലീസ് ഉദ്യോഗസ്ഥരും ജോസിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിക്കാതിരുന്നതാണ് ജോസിക്ക് വിനയായത്.
ഇടരുമുന്നണിയിലെ വല്യേട്ടന്‍ പാര്‍ട്ടിയുടെ വിനീതവിധയരായ ഡി.വൈ.എസ്.പിയും, സി.ഐയും കൂടി വിവാദനായകനായ എസ്.ഐയെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം സ്റ്റേഷന്‍ ചാര്‍ജ് നല്‍കിയ എ.എസ്.ഐയെ കൊണ്ട് പ്രതികള്‍ക്ക് അനുകൂലമായി റിപ്പോര്‍ട്ട് എഴുതിച്ചതായാണ് സൂചന. ബാലുവധക്കേസിന്റെ വിചാരണ വേളയില്‍ ജീപ്പ്പ് ഡ്രൈവറും പൊതുയോഗത്തിലെ അദ്ധ്യഷനും ഉള്‍പ്പെടെ ഹാജരായ 22 സാക്ഷികളില്‍ 21 പേരും കൂറ് മാറിയപ്പോള്‍ ബാലുവിന്റെ അമ്മ മുനിയമ്മ നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് പ്രതികളെ ശിക്ഷിക്കാന്‍ സാഹചര്യമൊരുക്കിയത്. 2008 ഓഗസ്റ്റില്‍ തൊടുപുഴ സെഷന്‍സ് കൊടതിയില്‍ കേസ് വിചാരണ നടക്കുമ്പോള്‍ സ്പെഷ്യല്‍ പ്രോസിക്ക്യൂട്ടറെ നിയമിക്കണം എന്നും പുനര്‍ വിചാരണ വേണംഎന്നും ആവശ്യപ്പെട്ട് മുനിയമ്മ ഹൈക്കോടതിയെ സമീപ്പിച്ചിരുന്നു. തൊടുപുഴ കോടതിയിലെ വിചാരണ തടഞ്ഞ ഹൈക്കോടതി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റുകയും സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുകയും ചെയ്തിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസിലെ എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. പാര്‍ട്ടിക്ക് വേണ്ടി നല്‍കിയ സേവനത്തിന്റെ കൂലിയായി ബാലുവധക്കേസിലെ പ്രതികളുടെ കുടുംബങ്ങള്‍ക്ക് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഒരു നിശ്ചിത തുക മാസം തോറും ആനുകൂല്യമായി നല്‍കുന്നുണ്ട്. ഏകദേശം 80 ലക്ഷത്തോളം രൂപ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇതിനായി ജില്ലയില്‍ നിന്ന് പിരിച്ചതായാണ് കണക്ക്. പാര്‍ട്ടി ഓഫീസുകളിലെ ഉത്തരവുകള്‍ അനുസരിക്കുന്നവരെ മാത്രമേ സാധാരണയായി പീരുമേട് മേഖലയിലെ സ്റ്റേഷനുകളില്‍ ഇരുത്താറുള്ളു. താന്‍ എഴുതിയ റിപ്പോര്‍ട്ട് തിരുത്തി നല്‍കുവാന്‍ പൊലീസിലെ ഉന്നതരും സി.പി.എം നേതാക്കളും നടത്തിയ ഭീഷണിക്ക് മുമ്പില്‍ മുട്ട് മടക്കാതിരുന്ന എസ്.ഐ ജോസി പീരുമേട് സ്റ്റേഷനില്‍ മാത്രമല്ല കട്ടപ്പന ഡി.വൈ.എസ്. പിക്ക് കീഴില്‍ പോലും തുടര്‍ന്ന് ജോലി ചെയ്യുവാന്‍ പറ്റിയ മാനസികാവസ്ഥയില്‍ അല്ലെന്നും സ്ഥലം മാറ്റത്തിനായി ജില്ലാ പോലീസ് സൂപ്രണ്ടിന് അപേക്ഷ നല്‍കിയതായാണ് സൂചന. |