| ലഹോര്‍ സ്ഫോടനം: ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണം അവിശ്വസനീയം- എസ് എം കൃഷ്ണ |
|
പാകിസ്ഥാനില്‍ തന്നെ പ്രവര്‍ത്തിക്കുന്ന തീവ്രവാദ-ഭീകര സംഘടനകള്‍ക്ക് നേരെ അവര്‍ കൈക്കൊള്ളുന്ന വിവേചനപരമായ സമീപനങ്ങളുടെ പ്രത്യാഘാതങ്ങളാണെന്ന് ഇത്തരം ആക്രമണങ്ങളെന്നും കൃഷ്ണ ചൂണ്ടിക്കാട്ടി. ലാഹോര്‍ ആക്രമണത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാക് ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലികിന്റെ ആരോപണം ചൂണ്ടിക്കാട്ടിയുള്ള വാര്‍ത്താ ലേഖകരുടെ ചോദ്യങ്ങള്‍ക്ക് ന്യൂഡല്‍ഹിയില്‍ മറുപടി പറയുകയായിരുന്നു വിദേശകാര്യ മന്ത്രി. ഭീകരവാദത്തിനെതിരേ ഇന്ത്യ കൈക്കൊള്ളുന്ന ശക്തമായ നിലപാടുകള്‍ കാരണമാണ് പാകിസ്ഥാന്‍ ഇത്തരം ആരോപണങ്ങള്‍ പടച്ചുവിടുന്നത്. തീവ്രവാദ സംഘടനകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമെതിരേ പാകിസ്ഥാന്‍ വിവേചനമില്ലാത്തതും ശക്തവുമായ നടപടികളെടുത്താല്‍ അവര്‍ക്ക് സന്തോഷവും ഇന്ത്യയ്ക്ക് സമാധാനവുമുണ്ടാകുമെന്നും കൃഷ്ണ അഭിപ്രായപ്പെട്ടു. നിലവില്‍ പാകിസ്ഥാന്‍ നടത്തുന്ന ആരോപണങ്ങള്‍ നുണപ്രചരണങ്ങള്‍ മാത്രമാണ്. എവിടെയെങ്കിലും നടക്കുന്ന യാതൊരു സ്ഫോടനങ്ങളിലും ഇന്ത്യയ്ക്ക് പങ്കില്ലെന്നും വിദേശകാര്യ മന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

ന്യുഡല്‍ഹി: പാകിസ്ഥാനിലെ ലഹോറില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാക് ആരോപണം ഏറ്റവും അവിശ്വസനീയവും അടിസ്ഥാനരഹിതവുമായ വെറും നുണ പ്രചരണം മാത്രമാണെന്ന് വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണ പറഞ്ഞു. 
-°C 