ആദ്യ കടമ്പ പിന്നിടാന്‍ പതിനാലു വര്‍ഷം

Imageന്യൂഡല്‍ഹി: 14 വര്‍ഷമാണ്‌ വനിതാസംവരണ ബില്ലിന്‌ രാജ്യസഭയെന്ന ആദ്യ കടമ്പ കടക്കാന്‍ വേണ്ടിവന്നത്‌. ഈ കാത്തിരിപ്പിനിടെ ഏഴുതവണയാണ്‌ ബില്‍ പാര്‍ലമെന്റില്‍ അനുമതി തേടി എത്തി. ഒടുവില്‍ എട്ടാം തണവണ ആ ദൗത്യം വിജയിച്ചു.

1996-സെപ്റ്റംബറിലായിരുന്നു ആദ്യമായി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്‌. അന്നു നിയമ മന്ത്രിയായിരുന്ന രമാകാന്ത്‌ ഡി.കലാപ്‌ ലോക്സഭയിലാണ്‌ ബില്‍ അവതരിപ്പിച്ചത്‌. ഭരണ ഘടനയുടെ 81-ാ‍ം വകുപ്പ്‌ ഭേദഗതി തേടിയുള്ളതായിരുന്നു ബില്‍. തുടര്‍ന്ന്‌ ഗീതാമുഖര്‍ജി അധ്യക്ഷയായ സംയുക്ത പാര്‍മെന്ററി സമിതിയുടെ പരിഗണയ്ക്ക്‌ വിട്ടു. അതേവര്‍ഷം ഡിസംബര്‍ 9-ന്‌ പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 1998-ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ വീണ്ടും ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. എതിര്‍പ്പുകള്‍ തുടര്‍ന്നു. ബില്‍ പാസ്സാക്കാന്‍ കഴിഞ്ഞില്ല. സംവരണത്തിനുള്ളില്‍ സംവരണം വേണമെന്നതായിരുന്നു എതിര്‍ക്കുന്നവരുടെ പ്രധാന ആവശ്യം. എതിര്‍പ്പുകള്‍ക്കിടയില്‍ 1999 നവംബര്‍ 22-ന്‌ ഒരിക്കല്‍കുടി ബില്‍ അനുമതി തേടി ലോക്സഭയിലെത്തി. എന്നാല്‍ പ്രതിഷേധങ്ങള്‍ക്ക്‌ മുന്നില്‍ ഒരിക്കല്‍കൂടി ബില്‍ ശീതപ്പെട്ടിയിലായി. 2002-ല്‍ ഒരു തവണയും 2003 രണ്ടുതവണയും ബില്‍ അവതരിപ്പിച്ചു. പക്ഷേ പാസ്സാക്കാന്‍ കഴിഞ്ഞില്ല.


2004-ല്‍ അധികാരത്തിലെത്തിയ യു.പി.എ സര്‍ക്കാര്‍, പൊതുമിനിമം പരിപാടിയില്‍ ബില്‍ ഉള്‍പ്പെടുത്തി. ബില്‍ കാലഹരണപ്പെടാതിരിക്കാന്‍ കഴിഞ്ഞ വര്‍ഷം രാജ്യസഭയില്‍ അവതരിപ്പിച്ചു. തുടര്‍ന്ന്‌ നിയമവിദ്ഗദരടങ്ങിയ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റിയുടെ പരിഗണയ്ക്ക്‌ വിട്ടു.
വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ബില്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന വാഗ്ദാനം പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയാണ്‌ കോണ്‍ഗ്രസ്‌ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനെ നേരിട്ടത്‌. തിളക്കമാര്‍ന്ന വിജയം നേടി അധികാരത്തിലെത്തിയ ഉടന്‍ തന്നെ ഇക്കാര്യത്തില്‍ അഭിപ്രായ സമവായം ഉണ്ടാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ഒടുവുല്‍ എട്ടുമാസത്തെ യു.പി.എ സര്‍ക്കാരിന്റെ ശ്രമത്തിനും നിശ്ചയ ദാര്‍ഢ്യത്തിനും മുമ്പിലാണ്‌ എട്ടാം തവണ അനുമിതി തേടിയെത്തിയ ബില്‍ രാജ്യസഭയില്‍ പാസ്സായത്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls