| ഡേവിസ് കപ്പ് ടെന്നീസ് ചാംപ്യന്‍ഷിപ്പ്: പേസ്-ഭൂപതി സഖ്യത്തിന് വിജയം |
|
ഈ വിജയത്തോടെ ഡേവിസ് കാപ്പിലെ ഇന്ത്യയുടെ സാധ്യതകള്‍ കുറച്ചെങ്കിലും നിലനിര്‍ത്താന്‍ സൂപ്പര്‍ താരജോഡികള്‍ക്ക് സാധിച്ചു. 6-3, 6-2, 6-2 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകളില്‍ റഷ്യന്‍ ജോഡികളെ പരാജയപ്പെടുത്തിയ പേസ്-ഭൂപതി സഖ്യം ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ജയപരാജയ മാര്‍ജിന്‍ 1-2 എന്ന നിലയിലേക്ക് മാറ്റി. ഇന്ന് നടക്കുന്ന റിവേഴ്സ് സിംഗിള്‍സിലും വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല. സോംദേവ് ദേവവര്‍മ്മന്‍ ഡേവിസ് കാപ്പില്‍ ലോകഗ്രൂപ്പിലെ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് ജീവന്‍ വപ്പിക്കാന്‍ കോര്‍ട്ടിലിറങ്ങിയ ഇന്ത്യന്‍ സഖ്യം കളിയുടെ തുടക്കം മുതല്‍ ഒടുക്കം വരെ തികഞ്ഞ മേധാവിത്വമാണ് പുലര്‍ത്തിയത്. പുരുഷ ഡബിള്‍സില്‍ എ ടി പി ടോപ്പ് ടണ്‍ റാങ്കിംഗില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ജോഡികള്‍ തങ്ങളുടെ തുടര്‍ച്ചയായ 23 ാം വിജയമാണ് ഡേവിസ് കപ്പ് മത്സരത്തിലൂടെ നേടിയത്. ഭൂപതിയുടെ വേഗതയാര്‍ന്ന സര്‍വ്വുകളും പേസിന്റെ കൃത്യതയാര്‍ന്ന ഷോട്ടുകളും കാണികള്‍ക്ക് ദൃശ്യവിരുന്നൊരുക്കി.
വെറും ഏഴു ഗേയിമുകള്‍ മാത്രം വിട്ടുകൊടുത്ത ഇന്ത്യന്‍ സഖ്യം ഒരേയൊരു ബ്രേയ്ക്ക് പോയിന്റ് മാത്രമാണ് മത്സരത്തിലാകെ വഴങ്ങിയത്. തുടക്കത്തില്‍ ലിയാണ്ടറിന്റെ സര്‍വ്വുകള്‍ക്ക് മികച്ച റിട്ടേണുകള്‍ നല്‍കിയ റഷ്യന്‍ ജോഡികളെ ഇന്ത്യന്‍ താരങ്ങള്‍ തങ്ങളുടെ പരിചയസമ്പന്നതകൊണ്ടും കളിയിലെ കൃത്യത കൊണ്ടും മറികടക്കുകയായിരുന്നു. നെറ്റിന് തൊട്ടുമുന്നിലെ ലിയാണ്ടറിന്റെ പ്രകടനം കാണികള്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. |
| < മുന്‍ പേജ് | അടുത്തത് > |
|---|

മോസ്കോ: ഡേവിസ് കപ്പ് വേള്‍ഡ് ഗ്രൂപ്പ് മത്സരത്തിലെ ഡബിള്‍സില്‍ ഇന്ത്യന്‍ സഖ്യത്തിന് വിജയം. ലിയാണ്ടര്‍ പേസ്- മഹേഷ് ഭൂപതി സഖ്യമാണ് റഷ്യന്‍ താരങ്ങളായ ഇഗോര്‍ കുനിറ്റ്സിന്‍ - ടെയ്മുറാസ് ഗാബഷ്വലി സഖ്യത്തെ അടിയറവു പറയിച്ച് ഇന്ത്യയുടെ മാനം കാത്തത്. 
27°C
-°C 