ബംഗ്ലാദേശിനെതിരായ പരമ്പര ഇംഗ്ലണ്ട്‌ തൂത്തുവാരി

Imageചിറ്റഗോങ്ങ്‌: ബംഗ്ലാദേശിനെതിരായ മൂന്നു മല്‍സര പരമ്പര ഇംഗ്ലണ്ട്‌ തൂത്തുവാരി. അവസാന ഏകദിനത്തില്‍ 45 റണ്‍സിന്‌ ജയിച്ചതോടെയാണ്‌ ഇംഗ്ലണ്ടിന്റെ പരമ്പര വിജയം പൂര്‍ത്തിയായത്‌.

മൂന്നാം മല്‍സരം മാത്രം കളിക്കുന്ന ക്രെയ്ഗ്‌ കെസ്‌വെറ്ററിന്റെ കന്നി സെഞ്ച്വറിയാണ്‌ ഇംഗ്ലണ്ടിന്റെ വിജയം അനായാസമാക്കിയത്‌. കളിയിലെ കേമന്‍ കൂടിയായ ക്രെയ്ഗ്‌ 107 റണ്‍സടിച്ചു.
ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട്‌ നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ്‌ നഷ്ടത്തില്‍ 284 റണ്‍സടിച്ചു. അവസാന പത്തോവറില്‍ 107 റണ്‍സാണ്‌ ഇംഗ്ലണ്ട്‌ നേടിയത്‌. എന്നാല്‍ ബംഗ്ലാദേശിന്റെ ഇന്നിംഗ്സ്‌ ഒമ്പതിന്‌ 239 ല്‍ അവസാനിച്ചു. ഇംഗ്ലണ്ടിനായി പേസര്‍ ടിം ബ്രെസ്നന്‍ 28 റണ്‍സ്‌ വഴങ്ങി നാലു വിക്കേറ്റ്ടുത്തു. ബ്രെസ്നന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്‌. 46 റണ്‍സെടുത്ത അഫ്തബ്‌ അഹമ്മദാണ്‌ ബംഗ്ലാദേശിന്റെ ടോപ്‌ സ്കോറര്‍. മുഷ്ഫിഖര്‍ റഹീം (40), ക്യാപ്റ്റന്‍ ഷക്കീബ്‌ അല്‍ ഹസന്‍ (38), മുഹമ്മദ്‌ മഹുംദുളള (34) എന്നിവരാണ്‌ മറ്റു ഉയര്‍ന്ന സ്കോറര്‍മാര്‍.


ഇംഗ്ലീഷ്‌ സ്കോര്‍ പിന്‍തുടര്‍ന്ന ബംഗ്ലാദേശിന്‌ ഇന്നിംഗ്സിലെ മൂന്നാം പന്തില്‍ തന്നെ തിരിച്ചടി നേരിട്ടു. അരങ്ങേറ്റക്കാരന്‍ അജ്മല്‍ ഷഹ്സാദ്‌ ബംഗ്ലാദേശി ഓപ്പണര്‍ തമീം ഇഖ്ബാലിനെ പുറത്താക്കി ഇംഗ്ലണ്ടിന്‌ മികച്ച തുടക്കം നല്‍കി. മൂന്നാം വിക്കറ്റില്‍ റഹീമും അഹമ്മദും 56 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അടുത്ത 29 റണ്‍സെടുക്കെ ഇവര്‍ രണ്ടും പവലിയനിലെത്തി. 123 പന്തില്‍ നിന്ന്‌ മൂന്ന്‌ സിക്സും ഒമ്പതു ഫോറുമടിച്ചാണ്‌ 22 ക്കാരന്‍ കെസ്‌വെറ്റര്‍ നേരത്തെ മികച്ച ഇന്നിംഗ്സ്‌ പടുത്തുയര്‍ത്തിയത്‌. മൂന്നാം വിക്കറ്റില്‍ പോള്‍ കോളിങ്ങ്‌വുഡിനോടൊത്ത്‌ 74 റണ്‍സ്‌ കെസ്‌വെറ്റര്‍ കൂട്ടിച്ചേര്‍ത്തു. ഇയോന്‍ മോര്‍ഗനോടൊത്ത്‌ 67 റണ്‍സും കെസ്‌വെറ്റര്‍ നേടി. മോര്‍ഗനാണ്‌ പരമ്പരയിലെ താരം.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls