സ്വാശ്രയ കോളേജ്‌ ന്യൂനപക്ഷപദവി: ബേബി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു

Imageപ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന്‌ മന്ത്രി ഖേദം പ്രകടിപ്പിച്ചു

തിരുവനന്തപുരം: സ്വാശ്രയ കോളജുകളുടെ ന്യൂനപക്ഷ പദവി നിശ്ചയിക്കുന്നത്‌ സംബന്ധിച്ച്‌ വിദ്യാഭ്യാസമന്ത്രി എംഎ ബേബി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു.

ഇതില്‍ പ്രതിഷേധിച്ച്‌ നിയമസഭയില്‍ പ്രതിപക്ഷാംഗങ്ങള്‍ ബഹളമുണ്ടാക്കി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. ഇതിനെത്തുടര്‍ന്ന്‌ സഭാനടപടികള്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ ഏറെനേരം നിര്‍ത്തിവെച്ചു. പിന്നീട്‌ മന്ത്രി ബേബി തന്റെ പരാമര്‍ശം പ്രതിപക്ഷത്തെ തെറ്റിദ്ധരിപ്പിച്ചെങ്കില്‍ ഖേദം രേഖപ്പെടുത്തുന്നതായി സഭയെ അറിയിച്ചു. സ്വാശ്രയ കോളജുകളുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ കേരളാ കോണ്‍ഗ്രസ്‌ എം ലീഡര്‍ കെഎം മാണി കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന്‌ മറുപടി പറയുമ്പോഴാണ്‌ മന്ത്രി ബേബി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചത്‌. സര്‍ക്കാരിന്റെ ഉത്തരവ്‌ റദ്ദാക്കണമെന്ന്‌ മാണി ആവശ്യപ്പെട്ടപ്പോള്‍ ഉത്തരവ്‌ പിന്‍വലിച്ച്‌ പുതിയ ഉത്തരവ്‌ പുറത്തിറക്കിയിട്ടുണ്ടെന്ന്‌ വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. എങ്കില്‍ പുതിയ ഉത്തരവ്‌ സഭയില്‍ വയ്ക്കണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഉത്തരവിറക്കാനുള്ള നിര്‍ദ്ദേശം മാത്രമാണ്‌ നല്‍കിയതെന്നായി അപ്പോള്‍ മന്ത്രി. ഇതോടെ ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന്‌ കെഎം മാണി ആവശ്യപ്പെട്ടെങ്കിലും അതിന്‌ മറുപടി നല്‍കാന്‍ മന്ത്രി തയ്യാറായില്ല. സഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രി ക്ഷമാപണം നടത്തണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ടു. ബഹളത്തെ തുടര്‍ന്ന്‌ നിര്‍ത്തിവെച്ച സഭ വീണ്ടും ചേര്‍ന്നപ്പോള്‍ മന്ത്രി ഖേദം പ്രകടിപ്പിക്കുകയായിരുന്നു.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls