| സൂപ്പര്‍ സിനിമ |
|
മലയാള സിനിമയിലെ മെഗാ സ്റ്റാര്‍ തിലകന്‍ ചേട്ടന് സ്തുതിയായിരിക്കട്ടെ എന്ന് ചെമ്മനം ചേട്ടന്‍. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ളതും അത്യധികം രസകരവും ചിന്തോദ്ദീപകവും 'മതിഭ്രമം' എന്നു പേരിടേണ്ടതുമായ ഒരു ഇംപ്രൊവൈസ്ഡ് സിനിമ മലയാളം ടെലിവിഷന്‍ ചാനലുകളിലൂടെ പ്രേക്ഷകര്‍ക്കു കാണാന്‍ തരപ്പെടുത്തിയതിനാണ് എന്റെ സ്തുതിവചനം. 'അമ്മ'യ്ക്കു ഭ്രാന്തുപിടിച്ചാലും കണ്ടുനില്‍ക്കാന്‍ നല്ല രസമാണെന്നു മാളോര്‍ക്കു മനസ്സിലായിരിക്കുന്നു! മധുരപ്പതിനേഴുകാരികളുമൊത്തു മരംചുറ്റിയോടുന്നതിന് കോടികള്‍ക്കു കൈനീട്ടുന്ന തൈക്കിളവന്മാരായ സൂപ്പര്‍സ്റ്റാറുകള്‍ക്ക് ഒരു നയാപൈസപോലും കൊടുക്കാതെ 'മതിഭ്രമ'ത്തില്‍ അഭിനയിപ്പിക്കാന്‍ കഴിഞ്ഞൂ എന്നതിലാണ് തിലകന്റെ മിടുക്ക്. ശതാഭിഷിക്തനായ ഒരു യുവനടന്‍ ഇടയ്ക്കെത്തി 'വാക്കിന്റെ വാള്‍പ്പയറ്റ്' കൊണ്ട് സൂപ്പര്‍താരങ്ങളെയും, മണ്ടശ്ശിരോമണികളെയും ഒപ്പം വിഭ്രമിപ്പിക്കുന്നത് ഈ സിനിമയുടെ അപൂര്‍വ്വതയാകുന്നു. ഇക്കൊല്ലത്തെ ഭരത് അവാര്‍ഡ് ഈ നടന്റെ അഭിനയത്തിലെ ധര്‍മ്മരോഷത്തിനും ആവിഷ്ക്കാരധൈര്യത്തിനും നല്‍കേണ്ടതാണ്.
ശാപം കിട്ടിയ ഈ 'ഇരുട്ടുകൊട്ടാര'ത്തിന്റെ കോലംകത്തിക്കാന്‍ ചെമ്മനം ഫാന്‍സ് വന്നാല്‍ 'ഒരിക്കലും അരുതേ!' എന്നുപറഞ്ഞു ഞാന്‍ വിലക്കിക്കൊള്ളാം. സ്ത്രീകഥാപാത്രങ്ങളില്ലാതിരുന്നിട്ടും അതിരസകരമായ ഈ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍, അഭിനയകലയും അക്ഷരകലയും തമ്മിലുള്ള പോരാട്ടത്തില്‍ ആത്യന്തികമായി ആരു ജയിക്കും എന്നു ഞാന്‍ ചിന്തിച്ചു പോവുകയാണ്. |
| < മുന്‍ പേജ് | അടുത്തത് > |
|---|

ചെമ്മനം ചാക്കോ
25°C
26°C
-°C 