| ഹോക്കി ടീമിന് സച്ചിന്റെ ആശംസ |
|
ഇന്ത്യന്‍ ടീമിന്റെ പാകിസ്ഥാനെതിരായ പ്രകടനം അത്യന്തം ആവേശകരമായിരുന്നുവെന്ന് പറഞ്ഞു. ടീമിന്റെ വിജയത്തിലുള്ള സന്തോഷം ലിറ്റില്‍ മാസ്റ്റര്‍ മറച്ചുവച്ചില്ല. മുംബൈയിലെ ആതുരസേവനവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ കായിക വിനോദങ്ങളുടെ ആരാധകനെന്ന നിലയില്‍ എല്ലാ കായിക ഇനത്തിലും രാഷ്ട്രം ഏറെ മികച്ചതാവണമെന്നാണ് തന്റെ ആഗ്രഹമെന്നും സച്ചിന് അറിയിച്ചു.ഭാരതരത്നത്തെ കുറിച്ച് താന്‍ ചിന്തിക്കുന്നില്ലെന്ന് സച്ചിന്‍ വ്യക്തമാക്കി. 'വളരെ അപൂര്‍വ്വമായ ഒരു പുരസ്കാരമാണ് ഭാരതരത്നം. ഇതു കരസ്ഥമാക്കിയരിക്കുന്നത് ഈ രാജ്യം മുഴുവന്‍ ആരാധിക്കുന്ന പ്രതിഭകളും. ഒരിന്ത്യക്കാരനു കിട്ടുന്ന ഏറ്റവും മഹത്തായ പുരസ്കാരമാണത്, ക്രിക്കറ്റ് തുടര്‍ന്നുകൊണ്ടുപോകാനാഗ്രഹിക്കുന്ന ഞാന്‍ പുരസ്കാരത്തെ കുറിച്ച് ചിന്തിക്കുന്നില്ല' സച്ചിന്‍ പറഞ്ഞു.1998ല്‍ ഷാര്‍ജയിലെ വിജയമാണ് ലിറ്റില്‍ മാസ്റ്റര്‍ ഏറ്റവും മികച്ച പ്രകടനമായി കാണുന്നത്. ഗ്വാളിയോറിലെ ഇരട്ട സെഞ്ച്വറിയും ലോകകപ്പില്‍ പാകിസ്ഥാനെതിരായ വിജയങ്ങളും തനിയ്ക്ക് പ്രിയപ്പെട്ടതാകുന്നത് അതെല്ലാം ഏറെ സമ്മര്‍ദ്ദമുള്ള മത്സരങ്ങളായിരുന്നതിനാലാണെന്നും വ്യക്തമാക്കി. 2008ല്‍ പെര്‍ത്തില്‍ ഓസ്ട്രേലിയക്കെതിരെ നേടിയതാണ് ഏറ്റവും മികച്ച ടെസ്റ്റ് വിജയമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

മുംബൈ: ലോകകപ്പില്‍ മുഴുകിയിരിക്കുന്ന ഇന്ത്യന്‍ ഹോക്കി ടീമിന് ആവേശം പകര്‍ന്ന് ലിറ്റില്‍ മാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഹോക്കി ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ജയത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് സച്ചിന്‍ വ്യക്തമാക്കി. 
25°C
26°C
-°C 