അവസാന ഏകദിനം; ഡുംനി കളിക്കില്ല

Imageഅഹമ്മദാബാദ്‌: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ഇന്നത്തെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ മധ്യനിര ബാറ്റ്സ്മാന്‍ ജെ.പി ഡുമിനി ഉണ്ടാവില്ല. ഗ്വാളിയോര്‍ ഏകദിനത്തിനിടെ കൈയ്ക്കു പരുക്കേറ്റ ഡുംനി നാട്ടിലേക്ക്‌ മടങ്ങി.

ഇടത്‌ കൈക്കേറ്റ പരിക്കും പല്ലുവേദനയും കാരണം ഡുമിനി വ്യാഴാഴ്ച്ച തന്നെ നാട്ടിലേക്ക്‌ മടങ്ങിയെന്ന്‌ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ മീഡിയ മാനേജര്‍ ഓവന്‍ സ്മിത്ത്‌ അറിയിച്ചു.
പരിക്കുമൂലം പിന്‍വാങ്ങിയ വെടിക്കെട്ട്‌ ബാറ്റ്സ്മാന്‍ ഡുമിനി ഏറെ കരുത്താര്‍ജിച്ച്‌ തിരിച്ചെത്തുമെന്ന്‌ ടീമിന്റെ പരിശീലകന്‍ കെപ്ലര്‍ വെസ്സല്‍സ്‌ പറഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനു മുമ്പായി ഡുമിനിക്ക്‌ ആത്മവിശ്വാസം വീണ്ടെടുക്കേണ്ടതുള്ളതിനാല്‍ ഇപ്പോള്‍ പോകുന്നതാണ്‌ നല്ലതെന്ന്‌ അദ്ദേഹം അറിയിച്ചു. അവസാനത്തെ എട്ട്‌ മത്സരങ്ങളില്‍ നിന്ന്‌ വെറും 58 റണ്‍സ്‌ മാത്രം നെടിയ ഡുമിനി നാല്‌ തവണ ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു. എതിരാളികള്‍ മനസ്സിലാക്കിയ യുവബാറ്റ്സ്മാന്മാര്‍ പരാജയപ്പെട്ടുപോകുന്നത്‌ അസാധാരണമല്ല, എന്നാല്‍ അങ്ങനെയുള്ള സംഗതികള്‍ അവര്‍ക്ക്‌ മറികടക്കാനാവണം. ഡുമിനി ലോകോത്തര കഴിവുള്ള താരമാണ്‌ അദ്ദേഹത്തിന്‌ പ്രതാപം വീണ്ടെടുക്കാന്‍ സാധിക്കും' വെസ്സല്‍ കൂട്ടിച്ചേര്‍ത്തു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls