| ഭാരതത്തിന് എം എഫ് ഹുസൈനെ നഷ്ടമായി |
|
ഇന്ത്യ നിലവില്‍ ഇരട്ട പൗരത്വം അംഗീകരിക്കുന്നില്ല എന്നതിനാല്‍ ഹുസൈന് ഖത്തര്‍ പൗരത്വം അംഗീകരിച്ചതോടെ തത്വത്തില്‍ ഇന്ത്യന്‍ പൗരനല്ലാതായി. ഖത്തര്‍ പൗരത്വം ഹുസൈന് അംഗീകരിച്ചതായി അദ്ദേഹത്തിന്റെ മകന് ഒവായിസി ഹുസൈന് പി ടി ഐ വാര്‍ത്താ ഏജന്‍സിയെ അറിയിക്കുകയായിരുന്നു. ഖത്തര്‍ പൗരത്വം ആവശ്യപ്പെടതാതെ തന്നെയാണ് ഹൈസൈന് നല്കപ്പെട്ടത്. 95 വയസുള്ള ഹുസൈന് നിലവില്‍ ദുബായിലാണ് താമസം. മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെയാണ് ഖത്തര്‍ പൗരത്വം അംഗീകരിച്ചതെന്നും ഒവായിസ് ഹുസൈന് വെളിപ്പെടുത്തി. തന്റെ ചിത്രങ്ങളെ സംബന്ധിച്ച വിവാദങ്ങളും, അത് സംബന്ധിച്ച നിരവധി കേസുകളും, ചില സംഘടനകളുടെ വധ ഭീഷണികളും സ്വന്തം ജീവന് പോലും സുരക്ഷിതത്വമില്ലെന്ന് കണ്ടാണ് ഹുസൈന് രാജ്യം വിട്ടത്. ഹുസൈന് തിരികെയെത്തിയാല്‍ എല്ലാ വിധ സംരക്ഷണവും നല്‍കുമെന്ന് ഇന്ത്യ അറിയിച്ചിരുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് ഒവായിസ് പ്രതികരിച്ചില്ല.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

ദുബയ്: ഇന്ത്യയുടെ പിക്കാസോ എന്ന് വാഴ്ത്തപ്പെട്ടിരുന്ന വിഖ്യാത ചിത്രകാരന് എം എഫ് ഹുസൈന് മേലില്‍ ഇന്ത്യക്കാരനായിരിക്കില്ല. ഇന്ത്യയില്‍ നിന്ന് പുറത്ത് പോകേണ്ടിവന്ന ഹുസൈന് ഖത്തര്‍ പൗരത്വം അംഗീകരിച്ചതോടെ ഇന്ത്യക്കാരനല്ലാതായി. 
25°C
26°C
-°C 