റെയില്‍ ബജറ്റ്‌: മലബാറിലൂടെ അഞ്ച്‌ പുതിയ തീവണ്ടികള്‍

Image* കോഴിക്കോട്‌-മലപ്പുറം-അങ്ങാടിപ്പുറം പാത സര്‍വേ
* തലശേരി-മൈസൂര്‍ പാതയ്ക്കായി സര്‍വേ
* ഷൊര്‍ണ്ണൂര്‍-മംഗലാപുരം പാത വൈദ്യുതീകരണത്തിന്‌ 68 കോടി
കോഴിക്കോട്‌:
കേന്ദ്ര റെയില്‍വേ ബജറ്റില്‍ മലബാറിന്‍്‌ പുതിയ അഞ്ച്‌ തീവണ്ടികള്‍ കൂടി. കേരളത്തിന്‌ അനുവദിച്ച എട്ടെണ്ണത്തില്‍ നാലെണ്ണം കിട്ടുന്നതും കഞ്ചിക്കോട്‌ വാഗണ്‍ ഫാക്ടറിക്ക്‌ അന്തിമ അനുമതിയും മലബാറിലെ യാത്രക്കാരുടെ ആഹ്ലാദം പതിന്മടങ്ങാക്കുന്നു.

ഇതോടൊപ്പം മംഗലാപുരം-തിരുച്ചിറപ്പള്ളി തീവണ്ടിയും മലബാറിലൂടെ കടന്നുപോകുന്നു. രാവിലെ കോഴിക്കോട്ടു നിന്ന്‌ തിരുവനന്തപുരത്തേയ്ക്ക്‌ പുതിയ ജനശതാബ്ദി, കോഴിക്കോട്‌ കണ്ണൂര്‍ പാസഞ്ചര്‍, നിലമ്പൂര്‍ -ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍, മംഗലാപുരം-കൊച്ചുവേളി തീവണ്ടികളാണ്‌ പുതുതായി മലബാറിന്‌ ലഭിച്ചത്‌. കൂടാതെ കൊച്ചുവേളിയില്‍ നിന്ന്്‌ മംഗലാപുരത്തേയ്ക്ക്‌ അനുവദിച്ച പുതിയ സര്‍വീസും മലബാറിന്‌ ഗുണം ചെയ്യും. കണ്ണൂര്‍-മംഗലാപുരം പാസഞ്ചര്‍ കോഴിക്കോട്ടേയക്ക്‌ നീട്ടിയതും സഹായകരമാണ്‌.


പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാവാത്തതായിരുന്നു മലബാറിലെ റെയില്‍വേ വികസനത്തിന്‌ പ്രധാന തടസം. ഷൊര്‍ണൂര്‍-മംഗലാപുരം പാതയില്‍ ഏതാനും ഭാഗം മാത്രമാണ്‌ ഇനി പൂര്‍ത്തിയാവാന്‍ ഉള്ളത്‌. കോഴിക്കോട്‌ റെയില്‍വേ സ്റ്റേഷനും പിടി ഉഷ റോഡിനും ഇടയിലെ വെറും 400 മീറ്ററും കാസര്‍ഗോട്ടെ ചന്ദ്രഗിരിപ്പുഴയ്ക്കു സമീപവും. ഇതിനായി ഒന്‍പതു കോടി രൂപ ഇത്തവണത്തെ ബജറ്റിലുണ്ടെന്നത്‌ ശുഭസൂചനയാണ്‌.കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലെ നേട്ടങ്ങളിലൊന്നായിരുന്നു തിരുവനന്തുപരം-കോഴിക്കോട്‌ ജനശതാബ്ദി. ഇതിന്‌ പുറമെയാണ്‌ കോഴിക്കോട്ടു നിന്നും തിരുവനന്തപുരത്തേക്ക്‌ പുതിയ ജനശതാബ്ദി അനുവദിച്ചത്‌. എം കെ രാഘവന്‍ എം പി മമതാ ബാനര്‍ജിയ്ക്ക്‌ നല്‍കിയ നിവേദനത്തിലെ പ്രധാന ആവശ്യവും ഇതായിരുന്നു. ഇത്‌ യാത്രാതിരക്ക്‌ കുറയ്ക്കാന്‍ ഏറെ സഹായകമാകും.


മംഗലാപുരം-തിരുച്ചിറപ്പള്ളി തീവണ്ടിയാണ്‌ മറ്റൊരു നേട്ടം. കണ്ണൂര്‍, കോഴിക്കോട്‌, തിരൂര്‍, ഷൊര്‍ണൂര്‍, ഒലവക്കോട്‌, കോയമ്പത്തൂര്‍, ഈറോഡ്‌ വഴിയാണ്‌ ഇതു പോവുക. കോഴിക്കോട്ടുനിന്നും കോയമ്പത്തൂരിലേയ്ക്ക്‌ ഇന്റര്‍സിറ്റി എക്സ്പ്രസ്‌ വേണമെന്ന്‌ ആവശ്യമുണ്ടായിരുന്നു. തിരുച്ചിറപ്പള്ളി തീവണ്ടി ലഭിക്കുന്നത്‌ ഈ മുറവിളിക്ക്‌ പരിഹാരമാകും. ഷൊര്‍ണൂര്‍-നിലമ്പൂര്‍ പുതിയ പാസഞ്ചര്‍ മലപ്പുറം, പാലക്കാട്‌ ജില്ലകളിലെ യാത്രക്കാര്‍ക്കു ഗുണം ചെയ്യും. മംഗലാപുരം-കൊച്ചുവേളി പ്രതിദിനമാക്കിയതും കൊച്ചി-യശ്വന്ത്പൂര്‍ ഹൂബ്ലിവരെ നീട്ടിയതും തലശേരി, ബേപ്പൂര്‍ തുറമുഖങ്ങളെ പരസ്പരം ബന്ധിപ്പിക്കുമെന്ന റെയില്‍വേയുടെ പ്രഖ്യാപനവും കേന്ദ്രത്തിന്റെ സമ്മാനമാണ്‌.


ഷൊര്‍ണ്ണൂര്‍-മംഗലാപുരം പാതയുടെ വൈദ്യുതീകരണത്തിനായി 68 കോടിരൂപയാണ്‌ അനുവദിച്ചത്്‌. കോഴിക്കോട്‌-മലപ്പുറം-അങ്ങാടിപ്പുറം പാതയ്ക്കായി സര്‍വേ നടത്തുമെന്ന പ്രഖ്യാപനം മലബാറിന്‌ നേട്ടമാണ്‍്‌. മലപ്പുറം ജില്ലാ ആസ്ഥാനത്തിന്‌ റെയില്‍ ഭൂപടത്തില്‍ ഇടം നേടാന്‍ പുതിയ പാതകൊണ്ട്‌ കഴിയും. റെയില്‍വേ സഹമന്ത്രി ഇ അഹമ്മദിന്റെ വാഗ്ദാനം കൂടിയായിരുന്നു അങ്ങാടിപ്പുറത്തേയ്ക്കുള്ള പുതിയ പാത. വടക്കന്‍ മലബാറിന്റെ പ്രധാനആവശ്യമായിരുന്ന തലശേരി-മൈസൂര്‍ പാതയ്ക്കായും സര്‍വേ നടത്തും.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls