|
യൂബര്‍ കാപ്പില്‍ സൈന നേവാള്‍ ജയിച്ചു; ഇന്ത്യ തോറ്റു |
|
തായ്‌ലന്‍ഡ്: യൂബര്‍ കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഏഷ്യന്‍ പാദ രണ്ടാം മല്‍സരത്തില്‍ ഇന്ത്യയ്ക്ക് പരാജയം. കരുത്തരായ ജപ്പാന്‍ 4-1 ന് ഇന്ത്യയെ തുരത്തി.
സിംഗിള്‍സില്‍ സൈന നേവാളാണ് ഇന്ത്യയ്ക്ക് ആശ്വാസ ജയം നല്‍കിയത്. 21-13, 1-0 ത്തിന് ലോക ഏഴാം നമ്പറായ സൈന മുന്നില്‍ നില്‍ക്കെ ജപ്പാന്‍ ഗോട്ടോ പരുക്കുമൂലം പിന്‍മാറുകയായിരുന്നു. എന്നാല്‍ 1-0 ത്തിന്റെ ലീഡ് തുടര്‍ന്നെത്തിയ താരങ്ങള്‍ കളഞ്ഞു കുളിച്ചപ്പോള്‍ ഇന്ത്യ പരാജയം ഏറ്റുവാങ്ങി. രണ്ടാം മല്‍സരത്തില്‍ അപര്‍ണ ബാലന്‍- ശ്രുതി കുര്യന്‍ സഖ്യം മാമി നയ്റ്റോ, ഷിസുക മത്സുവയോട് പരാജയപ്പെട്ടു. ദേശീയ ചാമ്പ്യന്‍ തൃപ്തി മുരുഗുണ്ടെയെ സയാക സറ്റോ വീഴ്ത്തിയതോടെ ജപ്പാന്‍ 2-1 ന് മുന്നിലെത്തി. നിര്‍ണായക ഡബിള്‍സില്‍ ജ്വാല ഗുത്ത- അശ്വിന്‍ പൊന്നപ്പ സഖ്യം മിയൂകി മെയ്ദ- സറ്റാക്കോ സുത്സെനയോട് തോറ്റതോടെ ഇന്ത്യ പരാജയം പൂര്‍ത്തിയായി. അവസാന സിംഗിള്‍സില്‍ എറികോ ഹിറോസ് ഇന്ത്യയുടെ ഗായത്രി വര്‍താക്കിനെ പരാജയപ്പെടുത്തി. ആദ്യ മല്‍സരത്തില്‍ ഇന്ത്യ 3-2 ന് ഹോങ്കോങ്ങിനെ അട്ടിമറിച്ചിരുന്നു. |