നസീറിനെയും സര്‍ഫ്രസ്നവാസിനെയും എന്‍ ഐ ഏയ്ക്ക്‌ വിട്ട്‌ നല്‍കാന്‍ ബാംഗ്ലൂര്‍ കോടതി ഉത്തരവ്‌

Imageകൊച്ചി: ലഷ്കര്‍ ഇ തയിബ തീവ്രവാദികളായ തടിയന്റെ വിട നസീറിനെയും സര്‍ഫ്രസ്നവാസിനെയും ദേശീയ അന്വേഷണ ഏജന്‍സിക്ക്‌ വിട്ട്‌ നല്‍കാന്‍ ബാംഗ്ലൂര്‍ പ്രത്യക കോടതി ഉത്തരവായി. ദേശീയ അന്തര്‍ദേശിയ തലത്തില്‍ തീവ്രവാദ സംഘടനകളുകൃമായി ഇവര്‍ക്കുള്ള ബന്ധത്തെക്കുറിച്ച്‌ ദേശീയ അന്വേഷണ ഏജന്‍സി വിശദമായ അന്വേഷണം നടത്തുന്നുണ്ട്‌.

ഇതിന്റെ ഭാഗമായി എന്‍ ഐ എ സംഘം ഇവരെ വിശദമായി ചോദ്യം ചെയ്യും. കളമശ്ശേരി ബസ്‌ കത്തിക്കല്‍ കേസ്‌,കോഴിക്കോട്‌ ഇരട്ടസ്ഫോടനക്കേസ്‌, ബാംഗ്ലൂര്‍ സ്ഫോടനക്കേസ്‌ എന്നിവയാണ്‌ എന്‍ ഐ എ അന്വേഷിക്കുന്നത്‌. കൊച്ചിയിലെ എന്‍ ഐ എ കോടതി നല്‍കിയ പ്രോഡക്ഷന്‍ വാറന്റിന്റെ അടിസ്ഥാനത്തിലാണ്‌ ബാംഗ്ലൂര്‍ കോടതിയുടെ നടപടി.അടുത്ത ദിവസങ്ങളില്‍ ഇവരെ കൊച്ചിയിലെത്തിക്കും.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls