| തെലുങ്കാന സമരം: സ്വയം തീ കൊളുത്തിയ വിദ്യാര്‍ത്ഥി മരിച്ചു |
|
പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന യദായിഹ കഴിഞ്ഞ ദിവസം ഒസ്മാനിയ യുണിവേഴ്സിറ്റിയിലെത്തി തെലുങ്കാനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് സ്വയം തീകൊളുത്തുകയായിരുന്നു. നുറുകണക്കിന് സമരക്കാര്‍ നോക്കിനില്‍ക്കേ ബാരിക്കേഡ് ചാടിക്കടന്ന യുവാവ് തെലുങ്കാന അനുകൂല മുദ്രാവാക്യം വിളിയോടെ ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയാണുണ്ടായത്. ഉടന്‍ പൊലിസ് എത്തി തീയണച്ചുവെന്ന് ദൃക്സാക്ഷി പറഞ്ഞു. രംഗറെഡ്ഡി ജില്ലക്കാരനായ യുവാവിന്റെ ബാഗില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചു. തെലുങ്കാന പ്രശ്നത്തില്‍ യൂണിവേഴ്സിറ്റിയിലെത്തി ആത്മഹത്യ ചെയ്യുകയാണെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചെറുപ്പത്തിലേ മാതാപിതാക്കള്‍ നഷ്ടപെട്ട് അനാഥാലയത്തിലാണ് വളര്‍ന്നതെന്ന് കത്തില്‍ പറയുന്നു.
തെലുങ്കാന സംസ്ഥാനം രൂപീകൃതമാകുന്നതിലൂടെ ജോലി ലഭിക്കുമെന്നാണ് കരുതിയത്. സംസ്ഥാനം ഇതുവരെ രൂപീകൃതമാകാത്തതിനാല് തന്റെ ജീവനെതന്നെ ബലി നല്‍കുന്നതായി ആത്മഹത്യ കുറിപ്പില്‍ പറയുന്നു. |
| < മുന്‍ പേജ് | അടുത്തത് > |
|---|

ഹൈദരാബാദ്: തെലുങ്കാന പ്രശ്നത്തില്‍ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. എണ്‍പത് ശതമാനം പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 
25°C
26°C
-°C 