|
തെലുങ്കാനാ പ്രശ്നം: വിദ്യാര്‍ത്ഥി സ്വയം തീകൊളുത്തി |
|
ഹെദരാബാദ്: തെലുങ്കാന സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഒസ്മാനിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിനിടെ വിദ്യാര്‍ത്ഥി സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ഒസ്മാനിയ സര്‍വ്വകലാശാലയുടെ എന്‍ സി സി ഗേറ്റിന് മുന്നില്‍ വച്ചാണ് വിദ്യാര്‍ത്ഥി സ്വയം തീകൊളുത്തിയത്. 70 ശതമാനത്തോളം പൊള്ളലേറ്റ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വിദ്യാര്‍ത്ഥിയുടേതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് പോലിസ് കണ്ടെടുത്തിട്ടുണ്ട്. തെലുങ്കാന സംസ്ഥാന രൂപീകരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് താന്‍ സ്വയം തീകൊളുത്തി മരിക്കുന്നതെന്ന് ആത്മഹത്യാ കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. സര്‍വ്വകലാശാല ക്യാമ്പസില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ആന്ധ്രപ്രദേശ് നിയമസഭയിലേക്ക് നടത്തിയ റാലി പോലിസ് തടഞ്ഞതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥി സ്വയം തീകൊളുത്തിയത്. ഇതേ തുടര്‍ന്ന് പോലിസിനു നേര്‍ക്ക് വിദ്യാര്‍ത്ഥികള്‍ കല്ലേറ് നടത്തി. |