എ.ആര്‍ റഹ്മാന്‌ ചെന്നൈ നഗരത്തിന്റെ ആദരം

Imageചെന്നൈ: ഇരട്ട ഓസ്കര്‍, ഗ്രാമി പുരസ്കാരങ്ങള്‍ നേടി സംഗീത ലോകത്ത്‌ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച സംഗീത സാമ്രാട്ട്‌ എ.ആര്‍ റഹ്മാനെ ചെന്നൈ നഗരം ആദരിയ്ക്കുന്നു.

ഫിബ്രവരി 28ന്‌ ചെന്നൈ നഗരത്തില്‍ നടക്കുന്ന 'റോക്ക്‌ ഷോ'യില്‍ വച്ചാണ്‌ റഹ്മാനെ ആദരിയ്ക്കുന്നത്‌. എ.ആര്‍. റഹ്മാന്‍ ഫൗണ്ടേഷനാണ്‌ ഷോ സംഘടിപ്പിയ്ക്കുന്നത്‌. പ്രശസ്ത ഗായിക സുജാത, മകളും ഗായികയുമായ ശ്വേതാമോഹന്‍, സംഗീതജ്ഞരായ ബെന്നിടയാല്‍, ശ്രീനിവാസ്‌, സുരേഷ്‌ പീറ്റേഴ്സ്‌, നരേഷ്‌ അയ്യര്‍, ഹരിഹരന്‍, തിമോത്തി മധുക്കര്‍ തുടങ്ങിയവര്‍ റോക്ക്ഷോയില്‍ പങ്കെടുക്കും. റോക്ക്ഷോയില്‍നിന്ന്‌ ലഭിക്കുന്ന വരുമാനം വി-എക്സല്‍ എജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന പഠനമാനസിക വൈകല്യമുള്ള സ്കൂളിലെ കുട്ടികളുടെ ഉന്നമനത്തിനായി ചെലവഴിക്കും.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls