24 മൊബെയില്‍ കമ്പനികള്‍ പൊതുവേദി രൂപീകരിച്ചു

Imageമാഡ്രിഡ്‌: മൊബെയില്‍ വ്യവസായരംഗത്തെ മല്‍സരം നേരിടുന്നതിനും സേവനം ഏകോപിപ്പിക്കുന്നതിനും 24 മൊബെയില്‍ കമ്പനികള്‍ ധാരണയിലെത്തി.

സ്പെയിനിലെ ബാഴ്സലോണയില്‍ നടന്ന ലോക മൊബെയില്‍ കോണ്‍ഗ്രസ്സിലാണ്‌ വോഡഫോണ്‍, സ്പ്രിന്റ്‌ തുടങ്ങിയ കമ്പനികള്‍ ധാരണയിലെത്തിയത്‌. ഇവര്‍ ചേര്‍ന്ന്‌ ഹോള്‍സെയില്‍ ആപ്ലിക്കേഷന്‍ കമ്മ്യൂണിറ്റി എന്ന പേരില്‍ പൊതുവേദി രൂപീകരിക്കുകയും ചെയ്തു.
ആപ്പിള്‍ കമ്പനിയില്‍ നിന്നു നേരിടുന്ന വ്യാപാരമല്‍സരമാണ്‌ മുഖ്യമായും ചര്‍ച്ചയായത്‌. സോഫ്റ്റ്‌വെയര്‍ വിപണിയില്‍ ആപ്പിളിനു പുറമെ ബ്ലാക്ബെറിയും നോക്കിയയും ഗൂഗിളും സേവനദാതാക്കള്‍ക്ക്‌ ഭീഷണിയുയര്‍ത്തുന്നുണ്ട്‌. 2013ല്‍ ഡൗണ്‍ലോഡ്‌ വഴി ലഭിക്കുന്ന വരുമാനം 2100 കോടി ഡോളറായി ഉയരുമെന്നാണ്‌ കണക്ക്‌. കഴിഞ്ഞ വര്‍ഷം 250 കോടിയില്‍ നിന്ന്‌ 450 കോടി ഡോളറായി ഉയര്‍ന്നിരുന്നു.

 

ഈ വര്‍ഷം 620 കോടി ഡോളറിന്റെ വ്യാപാരമാണ്‌ ലക്ഷ്യം വയ്ക്കുന്നത്‌. ഒന്നരവര്‍ഷത്തിനിടെ സോഫ്റ്റ്‌വെയര്‍ വിപണനത്തിലൂടെ ആപ്പിള്‍ നേടിയത്‌ 300 കോടി ഡോളറാണ്‌.സേവനവിതരണത്തില്‍ ഏകീകരിച്ച നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ ധാരണയായി. ഹാര്‍ഡ്‌വെയര്‍ രംഗത്ത്‌ കൈകോര്‍ക്കാന്‍ എല്‍.ജി, സാംസങ്ങ്‌, സോണി എറിക്സണ്‍ തുടങ്ങിയ കമ്പനികള്‍ സന്നദ്ധരായിട്ടുണ്ട്‌. ഒരു വര്‍ഷത്തിനകം പൊതുവായ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കാനും സന്ദേശം അയക്കാന്‍ ഗൂഗ്ലിന്റെ സേവനം സ്വീകരിക്കാനും പദ്ധതിയൊരുക്കിയതായി കോണ്‍ഗ്രസ്‌ വക്താവ്‌ റോറി സെല്ലന്‍ അറിയിച്ചു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls