|
ദലൈലാമ ഒബാമ കൂടിക്കാഴ് മുന്‍നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് അമേരിക്ക |
|
വാഷിങ്ങ്ടണ്‍: അമേരിക്കയിലെത്തുന്ന ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുമായി യുഎസ് പ്രസിഡന്റ് ബറാക് ഒബാമ നടത്താനിരുന്ന കൂടിക്കാഴ്ച മുന്‍നിശ്ചയിച്ച പ്രകാരം 18നു തന്നെ നടക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഒബാമ കൂടിക്കാഴ്ചയില്‍ നിന്ന് പിന്മാറണമെന്ന് ചൈന വീണ്ടും ആവശ്യപ്പെട്ടിരുന്നു. കൂടിക്കാഴ്ച സംബന്ധിച്ച് അമേരിക്ക നേരത്തേ അറിയിപ്പു നല്‍കണമായിരുന്നു ചൈന ആവശ്യപ്പെട്ടിരുന്നത്. ചൈനയുടെ പ്രസ്താവനയില്‍ ആശ്ചര്യപ്പെടുന്നതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. യുഎസ് പ്രസിഡന്റ് ചൈനാ സന്ദര്‍ശനവേളയില്‍ ഇക്കാര്യം നയതന്ത്രപ്രതിനിധികളുമായി ചര്‍ച്ച ചെയ്തതാണ്. ചൈനയുടെ പ്രതിനിധികളുമായി സംസാരിച്ചതിനു ശേഷമാണ് കൂടിക്കാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചത് -വൈറ്റ് ഹൗസ് വക്താവ് റോബര്‍ട്ട് ഗിബ്സ് വ്യക്തമാക്കി. |