വിഘടന വാദികളെ തൂത്തെറിയണം

നമ്മുടെ രാജ്യത്തിനും ജനതയ്ക്കും വേണ്ടി മരണം വരിച്ച മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ സൗമ്യനായ ധിക്കാരി എന്ന തലക്കെട്ടില്‍ ക്ലീറ്റസ്‌ കാക്കനാട്‌ എഴുതിയ ലേഖനം വളരെ നന്നായിരുന്നു.

60 വര്‍ഷം മുമ്പ്‌ ദക്ഷിണ ലങ്കയിലെ സിംഹള സമൂഹത്തില്‍നിന്ന്‌ ഉയര്‍ന്ന്‌ വന്ന രജപക്സെയക്ക്‌ ഇത്‌ നാടിന്റെ നന്ദിപ്രകടനമാണ്‌. വര്‍ഷങ്ങളായി നാടിനെ വിറപ്പിക്കുകയും നാട്ടിലാകെ രക്തം ചിതറിയ്ക്കുകയും ചെയ്ത തമിഴ്‌ തീവ്രവാദികളെ തൂത്തെറിഞ്ഞതിനുള്ള നന്ദി. എത്ര അര്‍ത്ഥവത്തായ വാക്കുകള്‍ നമുക്കും ഇത്‌ ഗുണപാഠമല്ലേ. സിഖ്‌ തീവ്രവാദികളെ അമര്‍ച്ച ചെയ്തു പഞ്ചാബിനെ രക്ഷിക്കാന്‍ നമുക്ക്‌ കഴിഞ്ഞെങ്കില്‍ എന്തുകൊണ്ട്‌ കാശ്മീരിലെ തീവ്രവാദികളെ അമര്‍ച്ച ചെയ്യാന്‍ നമുക്ക്‌ കഴിയുന്നില്ല. ന്യൂനപക്ഷ സമുദായത്തിന്റെ വോട്ട്‌ നഷ്ടപെടുമെന്ന്‌ ഭയന്നാണോ?


കാശ്മീര്‍ തീവ്രവാദികള്‍, മുസ്ലീം തീവ്രവാദികള്‍, മാവോയിസ്റ്റുകള്‍, നക്സലൈറ്റുകള്‍ എന്നിവരെ കൊണ്ട്‌ സ്വൈര്യജീവിതം നഷ്ടപെടുകയാണ്‌. ഇതിന്‌ അന്ത്യം കുറിയ്ക്കാന്‍ രാജപക്സെയുടെ മാര്‍ഗ്ഗം എന്തുകൊണ്ട്‌ അവലംബിച്ചുകൂടാ? എല്ലാ തീവ്രവാദ, ഭീകരവാദ, വിഘടന വാദികളെയും നമുക്കും എന്തുകൊണ്ട്‌ തൂത്തെറിഞ്ഞുകൂടാ? അപ്പോള്‍ സമാധാന കാംക്ഷികളായ ബഹുഭൂരിപക്ഷം ജനങ്ങളും അവര്‍ക്ക്‌ സമാധാനം നേടികൊടുത്തവരോട്‌ നന്ദിപ്രകടനം നടത്തും. നമ്മുടെ ഭരണാധികാരികള്‍ ആ വഴിക്ക്‌ ചിന്തിക്കണം.


അഡ്വ. പി.കെ.എം. ഹബീബ്‌
പടിയാത്ത്‌ മണപ്പാട്ട്‌, ഏറിയാട്‌

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls