| ഭരണവൈകല്യം വിളിച്ചോതുന്ന കണക്കുകളും വസ്തുതകളും |
|
ഇടതുമുന്നണി എപ്പോള്‍ സംസ്ഥാനത്ത് ഭരണത്തില്‍ വന്നാലും കേന്ദ്രം സഹായിക്കുന്നില്ല, അവഗണിക്കുന്നു എന്നത് പതിവ് പല്ലവിയായിരുന്നു. അതിലൊന്നും കാര്യമായ വസ്തുതയില്ലായിരുന്നു. എങ്കിലും ശുദ്ധഗതിക്കാരായ ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ആവര്‍ത്തിച്ചുള്ള ഈ നുണപ്രചരണം കുറച്ചൊക്കെ ഉപകരിച്ചു. ഇപ്പോള്‍ കാര്യങ്ങള്‍ വളരെ സുതാര്യവും വ്യക്തവുമാണ്. പ്രത്യേകിച്ച് വിവരാവകാശ നിയമം നിലവില്‍ വന്നതോടെ ഭരണരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും കുറഞ്ഞചെലവില്‍ വേഗം മനസ്സിലാക്കാം. അതുകൊണ്ട് കേന്ദ്ര അവഗണനയെക്കുറിച്ച് പൊട്ടത്തരങ്ങള്‍ എഴുന്നള്ളിച്ചാല്‍ ജനങ്ങളുടെ മുന്നില്‍ ഇളിഭ്യരാകേണ്ടിവരും. എങ്കിലും പറ്റുന്നിടത്തൊക്കെ ഈ വിലകുറഞ്ഞ തന്ത്രം ഇടതുനേതാക്കള്‍ ഇറക്കാറുണ്ട്. വിലക്കയറ്റത്തിന്റെ കാര്യത്തിലും ഭക്ഷ്യഉല്പന്നങ്ങളുടെ വിതരണത്തിലും റേഷന്‍ ധാന്യങ്ങള്‍ അനുവദിക്കുന്നതിലും നട്ടാല്‍കുരുക്കാത്ത നുണകള്‍ വിളമ്പി സംസ്ഥാനത്തെ മന്ത്രിമാര്‍ തടിതപ്പാന്‍ നോക്കുന്നു.
സത്യമല്ലെന്ന് അറിയാമെങ്കിലും ഏശുന്നെങ്കില്‍ ഏശട്ടെയെന്ന മട്ടിലാണ് ഈ തട്ടല്‍. യഥാര്‍ത്ഥത്തില്‍ കാര്യങ്ങളുടെ ഗതി എന്താണെന്ന് നോക്കാം. കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ള പദ്ധതികളും ഫണ്ടുകളും യഥാവിധി വിനിയോഗിക്കുന്നില്ലെന്നതാണ് വസ്തുത. ഇന്ത്യന്‍ ലായേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അഡ്വ. ടി. അസഫലി വിവരാവകാശ നിയമപ്രകാരം ശേഖരിച്ച ചില കണക്കുകള്‍ നോക്കുക. ദേശീയ ഗ്രാമീണ ആരോഗ്യമിഷന് പ്രവര്‍ത്തനങ്ങള്‍ക്കായി 2007, 2008 വര്‍ഷങ്ങളില്‍ യഥാക്രമം 93 കോടി രൂപയും 187 കോടി രൂപയും കേരളം ചെലവഴിക്കാതെ പാഴാക്കിക്കളഞ്ഞു. 2009 ല്‍ ഈ പദ്ധതിയിലേക്ക് കേന്ദ്രം അനുവദിച്ച 103 കോടി രൂപ ലാപ്സാക്കി. പന്നിപ്പനി, ചിക്കുന്‍ഗുനിയ, ഡങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്ക് ചികിത്സിക്കാന്‍ ഗ്രാമീണ മേഖലയില്‍ ചെലവഴിക്കേണ്ടിയിരുന്ന തുകയാണിത്.
ദേശീയപാതാ വികസനത്തിന് കേന്ദ്രം കേരളത്തിന് അനുവദിച്ച പതിനായിരം കോടി രൂപയാണ് സംസ്ഥാനം ഉടനടി നടപടി സ്വീകരിച്ചില്ലെങ്കില്‍ നഷ്ടപ്പെടാന്‍ പോകുന്നത്. പാത വികസിപ്പിക്കുമ്പോള്‍ സ്ഥലം നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാനും കൂടുതല്‍ സ്ഥലം ഏറ്റെടുക്കാനും വിനിയോഗിക്കേണ്ട തുകയാണിത്. സംസ്ഥാന സര്‍ക്കാര്‍ അവലംബിക്കുന്ന കുറ്റകരമായ കാലതാമസത്തെ കഴിഞ്ഞദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തില്‍ കേന്ദ്രമന്ത്രി കമല്‍നാഥ് വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിന് മുമ്പ് ചെയ്യേണ്ട ജോലി കേരളം പൂര്‍ത്തിയാക്കാത്തതുകൊണ്ട് ഈ തുക ലാപ്സായിപ്പോകേണ്ടതാണ്. എന്നാല്‍ അടുത്ത ജൂണ്‍ മുപ്പതുവരെ പ്രത്യേക പരിഗണന നല്കി കാലാവധി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. അതിനുള്ളില്‍ സംസ്ഥാനം ദേശീയപാത വികസനത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുത്തെങ്കിലായി. ഇല്ലെങ്കില്‍ ആ പതിനായിരം കോടി രൂപയും നഷ്ടപ്പെട്ടതുതന്നെ. കേരളത്തിലെ വാഹനസഞ്ചാരികള്‍ ജീവിതം പെരുവഴിയില്‍ ഹോമിക്കട്ടെ. ഇടതുസര്‍ക്കാരിന് നഷ്ടപ്പെടാന്‍ ചെങ്കൊടികള്‍ മാത്രം.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

ഭരണമുന്നണിയായ ഇടതുമുന്നണിക്ക് ഇപ്പോള്‍ കേന്ദ്രം അവഗണിക്കുന്നു എന്ന ആവലാതിയില്ല. മുമ്പൊക്കെ കേരളത്തിന് വേണ്ടതുചെയ്യാന്‍ പറ്റാതെ വരുമ്പോള്‍ കേന്ദ്രം തരാത്തതുകൊണ്ടാണെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
25°C
26°C
-°C 