|
'ടീകോമിന് സാമ്പത്തിക പ്രതിസന്ധിയില്ല' |
|
ന്യൂഡല്‍ഹി: ടീകോമിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് കരുതുന്നില്ലെന്ന് അബുദാബി ചേംബര്‍ ഓഫ് കോമേഴ്സ് ഡയറക്ടറും പ്രമുഖ മലയാളി വ്യവസായിയുമായ എം.എ.യൂസഫലി.
സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സ്മാര്‍ട് സിറ്റി പ്രശ്ന പരിഹാരത്തിന് ഇടപെടാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യോ-അറബ് നിക്ഷേപ പദ്ധതി സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.എസ്.അച്യുതാന്ദന്‍ ഡല്‍ഹിയില്‍ പറഞ്ഞത് കെട്ടിടം കെട്ടാന്‍ പോലും ടീകോമിന്റെ കയ്യില്‍ പണമില്ലെന്നാണ്. സാമ്പത്തിക മാന്ദ്യത്തോടെ ടീകോമിന്റെ സാമ്പത്തിക നില പൂര്‍ണ്ണമായും തകര്‍ന്നെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതു ചൂണ്ടിക്കാണിച്ചപ്പോഴാണ് ടീകോമിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് വ്യവസായിയെന്ന നിലയില്‍ താന്‍ കരുതുന്നില്ലെന്ന് യൂസഫലി പറഞ്ഞത്. സ്മാര്‍ട് സിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിന് ഇടപെടാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. |