റാത്തോറിനെ കോടതി വളപ്പില്‍ യുവാവ്‌ കുത്തി മുറിവേല്‍പ്പിച്ചു

Imageചണ്ഡീഗഢ്‌: വിവാദമായ രുചിക കേസിലെ പ്രതിയും മുന്‍ ഹരിയാന ഡി.ജി.പിയുമായ എസ്‌.പി.എസ്‌ റാത്തോറിനെ കോടതിക്കുമുന്നില്‍വെച്ച്‌ യുവാവ്‌ കുത്തി പരിക്കേല്‍പ്പിച്ചു. ചണ്ഡീഗഢ്‌ സെഷന്‍സ്‌ കോടതിയില്‍ നിന്ന്‌ പുറത്തിറങ്ങുമ്പോള്‍ വാരാണസി സ്വദേശി ഉത്സവ്‌ ശര്‍മ കത്തികൊണ്ട്‌ മുഖത്ത്‌ കുത്തുകയായിരുന്നു.

ഇടത്‌ കവിളില്‍ കുത്തിയശേഷം കൂടുതല്‍ ആക്രമണത്തിന്‌ മുതിര്‍ന്ന യുവാവിനെ പൊലീസ്‌ കീഴ്പെടുത്തി. മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നില്‍ക്കുകയായിരുന്ന യുവാവ്‌ ഫോട്ടോ എടുക്കുന്നതായി ഭാവിച്ച്‌ ആക്രമണം നടത്തുകയായിരുന്നു. റാത്തോറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണ സമയത്ത്‌ റാത്തോറിന്റെ ഭാര്യ അഡ്വ. അഭ ഒപ്പമുണ്ടായിരുന്നു. യുവാവ്‌ മാനസികരോഗിയാണെന്ന്‌ പൊലീസ്‌ പിന്നീട്‌ അറിയിച്ചു. രുചിക കേസ്‌ നടപടികള്‍ രഹസ്യമായാണ്‌ നടത്തുന്നത്‌.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls