| മാര്‍ക്സിസ്റ്റ് എം.എല്‍. എയ്ക്കെതിരെ സ്പീക്കര്‍ക്ക് പരാതിയുമായി സി പി ഐ |
|
ഗുണ്ടകളാണെന്ന ആരോപണവുമായി സി പി ഐ നേതാക്കളായ ടി ജെ ആഞ്ചലോസ്,പി രാജു എന്നിവര്‍ രംഗത്തു വന്നത് പാര്‍ട്ടിക്ക് തലവേദനയാകും. എം എല്‍ എയ്ക്കെതിരെ നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു. സുനാമി ഫണ്ട് വിനിയോഗത്തിലെ പോരായ്മ പരിഹരിക്കണമെന്നാവശ്യപ്പട്ട് എ ഐ ടി യു സി നടത്തിവന്ന സമരപ്പന്തലാണ് കഴിഞ്ഞ ദിവസം സി പി എം ലോക്കല്‍ ക്കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലെത്തിയവര്‍ തകര്‍ത്തത്. എ ഐ ടി യു സി സംസ്ഥാന നേതാവ് ജോയി സി കമ്പക്കാരന്‍ ഉള്‍പ്പടെ 11 പേര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തിരുന്നു. എസ് ഐയെ ആക്രമിച്ച കേസിലെ പ്രതിയാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയ എല്‍ സി അംഗം. ഇയാള്‍ എം എല്‍ എയുടെ സന്തതസഹചാരിയാണെന്ന് ആഞ്ചലോസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
8,9,10 തീയതികളില്‍ തീരദേശത്ത് എം എല്‍ എയ്ക്കെതിരെ ഒപ്പുശേഖരണം നടത്തും. ഭീമഹര്‍ജിയായി ഇത് സ്പീക്കര്‍ക്ക് നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു.13 ന് തീരദേശ ജാഥയും സംഘടിപ്പിക്കും. അന്ധകാരനഴിയിലെ സംഭവം ഇരുകമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും തമ്മിലുളള ബന്ധം കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

ആലപ്പുഴ: അന്ധകാരനഴിയില്‍ എ ഐ ടി യു സി നേതാക്കളേയും പ്രവര്‍ത്തകരേയും ആക്രമിച്ചതിന് പിന്നില്‍ എ എം ആരിഫ് എം എല്‍ എയുടെ
28°C
-°C 