കേരളത്തിലെ ധനകാര്യ രംഗത്തെ പാളിച്ചകളാണ്‌ വികസനത്തിന്‌ തടസ്സം: രമേശ്‌ ചെന്നിത്തല

Imageതിരുവല്ല: സംസ്ഥാനം ഭരിക്കുന്ന ഇടത്‌ സര്‍ക്കാരിന്റെ ധനകാര്യ രംഗത്തെ പാളിച്ചകളാണ്‌ വികസനത്തിന്‌ തടസമെന്ന്‌ കെ.പി.സി.സി.പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. തിരുവല്ല നിയോജകമണ്ഡലം കോണ്‍ഗ്രസ്‌ പഠനക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂട്ട്‌ ഉത്തരവാദിത്വമില്ലാത്ത ഗവണ്‍മെന്റും, ഉദ്യോഗസ്ഥരെ കൊണ്ട്‌ പണിയെടുപ്പിക്കാത്ത സര്‍ക്കാരിന്റെ നയവുമാണ്‌ ഇതിന്‌ കാരണം. കഴിഞ്ഞമൂന്നരവര്‍ഷമായി ഒരുവിഭാഗം ജനത്തിനും ഗുണമുണ്ടാക്കാത്തസര്‍ക്കാരാണ്‌ സംസ്ഥാനം ഭരിക്കുന്നതെന്നും സംസ്ഥാനത്തെ വാര്‍ഷിക പദ്ദതി അവതാളത്തിലായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ഷിക പദ്ധതിയില്‍ 40ശതമാനം മാത്രമാണ്‌ ചെലവഴിച്ചിരിക്കുന്നത്‌. ബാക്കി 60ശതമാനം ചിലവഴിക്കാന്‍ സര്‍ക്കാരിന്‌ കഴിഞ്ഞിട്ടില്ല പോള്‍വധം സംബന്ധിച്ച്‌ ഐ.ജി.യും സി.പി.എം സംസ്ഥാന സെക്രട്ടറിയും തിരക്കിട്ട്‌ പത്രസമ്മേളനം നടത്തിയത്‌ ദുരൂഹതഉണര്‍ത്തുന്നതാണെന്ന്‌ നേരത്തെ തന്നെ കെ.പി.സി.സി. ആരോപിച്ചിരുന്നു.


ഒരു കൊലപാതകം നടന്നയുടന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പത്രസമ്മേളനം നടത്തുന്നത്‌ ചരിത്രത്തിലാദ്യമാണെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. സാധാരണക്കാരന്റെയും അദ്ധ്വാനിക്കുന്നവന്റെയും സര്‍ക്കരല്ല സംസ്ഥാനംഭരിക്കുന്നതെന്നും ഭൂമാഫിയകളുടെയും, മാഫിയസംഘടനകളുടെയും സര്‍ക്കാരാണ്‌ സംസ്ഥാനം ഭരിക്കുന്നതെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. വിലക്കയറ്റംമൂലം ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുകയാണ്‌. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന അരിപോലും വില്‍പ്പനനടത്തുന്ന സര്‍ക്കാരാണിവിടെയുള്ളതെന്നും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍കഴിയാത്ത സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെകുറ്റംപറയുന്നത്‌ ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ ജനങ്ങള്‍ ബാധ്യതയാകുകയാണെന്നും ഇതിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.


ബ്ലോക്ക്‌ പ്രസിഡന്റ്‌ ബഞ്ചമന്‍ തോമസ്‌ അദ്ധ്യക്ഷതവഹിച്ചു. എ.ഐ.സി.സി.കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ.പി.ജെ.കുര്യന്‍ എം.പി, കെ.പി.സി.സി.ജനറല്‍ സെക്രട്ടറി ബെന്നി ബഹ്ന്നാന്‍, കെ.പി.സി.സി. സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ലത്തീഫ്‌, ഡി.സി.സി.പ്രസിഡന്റ്‌ പി.മോഹന്‍രാജ്‌, വൈസ്‌ പ്രസിഡന്റ്‌ പ്രൊഫ. സതീഷ്‌ കൊച്ചുപറമ്പില്‍, ജനറല്‍സെക്രട്ടറിമാരായ എന്‍.ഷൈലാജ്‌, ജോര്‍ജ്ജ്‌ മാമ്മന്‍ കൊണ്ടൂര്‍, ഡോ.സജിചാക്കോ, കെ.പി.സി.സി.അംഗങ്ങളായ അഡ്വ.ഉമ്മന്‍ അലക്സാണ്ടര്‍, പി.ശ്രീധരന്‍പിള്ള, നിരണം തോമസ്‌, അഡ്വ.വി.സി.സാബു, റോബിന്‍ കെ.ജോസ്‌, ലാലുതോമസ്‌,ആര്‍.ജയകുമാര്‍ പി.പി.ജോസ്‌ എന്നിവര്‍ പ്രസംഗിച്ചു. 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls

കേന്ദ്രവിഹിതം സംസ്ഥാനത്തിന്റേതെന്ന്‌ അവകാശപ്പെട്ട്‌ സംസ്ഥാന ധനമന്ത്രി ബജറ്റ്‌ അവതരിപ്പിച്ചെന്ന വാദത്തോട്‌ നിങ്ങള്‍ യോജിയ്ക്കുന്നുവോ ?