സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായില്ല: ചെങ്ങറയില്‍ ഭൂമി വിതരണം വൈകും

Imageനിസാര്‍ മുഹമ്മദ്‌
തിരുവനന്തപുരം:
സര്‍ക്കാര്‍ ഭൂമിയുടെ സര്‍വ്വേ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ ചെങ്ങറയിലെ ഭൂമി വിതരണം വൈകും. വനാവകാശ നിയമപ്രകാരമുള്ള ഭൂമിവിതരണത്തിനും കാലതാമസമുണ്ടാകുമെന്നാണ്‌ അറിയുന്നത്‌.

സംസ്ഥാനത്താകെ സര്‍ക്കാരിനു എത്ര ഭൂമിയുണ്ടെന്ന കണക്കുകള്‍ റവന്യൂ വകുപ്പിലില്ല. കൈയേറ്റം നടന്ന ഭൂമികള്‍ തിരിച്ചു പിടിക്കുന്നതിനും കുടിയേറ്റം എത്ര സ്ഥലങ്ങളില്‍ നടന്നിട്ടുണ്ടെന്നും സര്‍ക്കാരിനു വ്യക്തമായ കണക്കുകളില്ല. ഉപഗ്രഹ സര്‍വേയും ടോട്ടല്‍സ്റ്റേഷന്‍ അപ്പാരറ്റസുകളും ഉപയോഗിച്ചു ഭൂമിയുടെ സര്‍വേ ്യ‍ൂനടത്താന്‍ സര്‍വേയര്‍മാര്‍ക്കു പ്രാവീണ്യം കുറവാണെന്നാണ്‌ അധികൃതരുടെ വാദം. സര്‍വേ നടത്താന്‍ സര്‍ക്കാര്‍ വാങ്ങിയ ടോട്ടല്‍സ്റ്റേഷന്‍ അപ്പാരറ്റസുകള്‍ രണ്ടു വര്‍ഷമായി ഉപയോഗിക്കാതെ സര്‍വേ ഓഫീസില്‍ വെച്ചിരിക്കുകയാണ്‌. സംസ്ഥാനത്തു നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ സര്‍ക്കാര്‍ ഭൂമി സംബന്ധിച്ച ആധികാരിക കണക്കുകള്‍ ലഭ്യമായില്ലെങ്കില്‍ പാവപ്പെട്ടവര്‍ക്കുവേണ്ടി സര്‍ക്കാര്‍ നല്‍കുമെന്നു പറഞ്ഞ ഭൂമിയുടെ പട്ടയ വിതരണം വീണ്ടും വൈകുമെന്ന്‌ ഉറപ്പാണ്‌.


സര്‍വേ ഉപകരണങ്ങള്‍ ഉണ്ടായിട്ടും പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ തീര്‍ക്കാന്‍ അധികൃതര്‍ക്കാകുന്നില്ലെന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നിട്ടുണ്ട്‌. എന്നാല്‍ ഭൂമിസര്‍വേ നടത്തുന്നതിനു സര്‍ക്കാര്‍ ശുഷ്ക്കാന്തി കാണിക്കുന്നില്ലെന്നു സര്‍വേ വകുപ്പു കുറ്റപ്പെടുത്തുന്നു. ലാന്റ്ബാങ്കില്‍ നിക്ഷിപ്തമാക്കിയ ഭൂമികളുടെ കണക്കെടുപ്പ്‌ മാസങ്ങള്‍ നീണ്ടപ്രവര്‍ത്തനത്തിന്‌ ശേഷമാണ്‌ പൂര്‍ത്തിയാക്കിയത്‌. മൂന്നാറില്‍ സര്‍വേ ക്രമക്കേട്‌ കണ്ടെത്താന്‍ നിയോഗിച്ച വിജിലന്‍സ്‌ ഓഫീസര്‍ ബിജുപ്രഭാകര്‍ അടിയന്തിരമായി കളക്ടര്‍ക്കു റിപ്പോര്‍ട്ടു നല്‍കേണ്ടതിനാല്‍ സര്‍വേ നടത്തുന്നതിനായി ഉപഗ്രഹ സര്‍വേ അടക്കമുള്ള ആധുനിക സംവിധാനങ്ങള്‍ ലഭ്യമാക്കണമെന്നു ആവശ്യപ്പെട്ടിരുന്നു. പ്രത്യേക ക്യാമ്പ്‌, 142 സര്‍വേയര്‍മാര്‍ എന്നിവയും അനുവദിച്ചു നല്‍കണമെന്നു സര്‍ക്കാരിന്‍ അറിയിച്ചിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല.

 

പഴഞ്ചന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതു മൂലം സര്‍വേ പൂര്‍ത്തിയാക്കാന്‍ കാലതാമസം അനുഭവപ്പെടുന്നതായി വകുപ്പധികൃതര്‍ പറയുന്നു. ചെങ്ങറക്കാര്‍ക്കു 10 ജില്ലകളിലായി ഭൂമി കണ്ടെത്തിയായിരുന്നു സര്‍വേ നടത്തി വരുന്നത്‌. ഇതുവരെയായിട്ടും നാലു ജില്ലകളിലെ സര്‍വേ നടപടികളാണു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുള്ളത്‌. ചെങ്ങറയില്‍ ആധുനിക ഉപകരണങ്ങളുടെ സഹായമില്ലാതെയാണ്‌ സര്‍വേ നടത്തിവരുന്നത്‌. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെയാണ്‌ സര്‍വേ വകുപ്പിനാവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നത്‌. സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ ഓരോ വര്‍ഷവും വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ക്കായി പരിമിതമായ തുകയാണ്‌ ്യ‍ൂനീക്കിവെക്കുന്നത്‌. കൂടുതല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്നു പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടികളൊന്നുമുണ്ടായിട്ടില്ലെന്നു സര്‍വേ ഡയറക്ടര്‍ ഡോ. എസ്‌ രവീന്ദ്രന്‍ പറയുന്നു. വകുപ്പിനാവശ്യമായ ഫണ്ടു ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാരിന്‌ നിര്‍ദേശം സമര്‍പ്പിച്ചിട്ടു മാസങ്ങളായെന്നും അദ്ദേഹം വ്യക്തമാക്കി.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls