മൂന്നാര്‍: എ.ജിയുടെ പ്രസ്താവന അപമാനകരമെന്ന്‌ ഉമ്മന്‍ ചാണ്ടി

Imageആലപ്പുഴ: മന്ത്രിസഭാ തീരുമാനത്തിനു വിരുദ്ധമായി മൂന്നാറില്‍ ടാറ്റ നിര്‍മ്മിച്ച തടയണ പൊളിക്കാന്‍ തീരുമാനിച്ചിട്ടില്ലന്ന അഡ്വക്കേറ്റ്‌ ജനറല്‍ കോടതിയെ അറിയിച്ചത്‌ സംസ്ഥാനത്തിന്‌ അപമാനകരമാണെന്നും എ.ജി യുടെ പ്രസ്താവനയിലൂടെ കളളന്‍ കപ്പലില്‍ തന്നെയാണന്ന്‌ വ്യക്തമായെന്നും പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ആലപ്പുഴയില്‍ എയിഡഡ്‌ ഹയര്‍ സെക്കന്ററി ടീച്ചേഴ്സ്‌ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദഹം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു. മന്ത്രിസഭാ ഉപസമിതി മൂന്നാറിലെത്തി കാര്യങ്ങള്‍ പഠിച്ച്‌ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൂന്നാറിലെ ടാറ്റയുടെ തടയണകളടക്കമുളള കൈയേറ്റങ്ങള്‍ പൊളിക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തതാണ്‌ എന്നാല്‍ ഈ തീരുമാനത്തിനു വിപരീതമായിട്ടാണ്‌ എ.ജി ഹൈക്കോടതിയില്‍ പറഞ്ഞത്‌. ഇതില്‍പ്പരം നാണക്കേട്‌ ഈ സര്‍ക്കാരിനുണ്ടാകാനില്ല.മൂന്നാറിലെ കൈയ്യേറ്റക്കാരെ ഇറക്കാന്‍ സര്‍ക്കരിന്‌ ഇച്ഛാശക്തിയില്ലന്നാണ്‌ എ.ജി യുടെ പ്രസതാവനയിലൂടെ വ്യക്തമാകുന്നത്‌. കൈയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാടാണ്‌ സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌.ചിന്നക്കനാലില്‍ പാര്‍ട്ടിക്കാര്‍ തന്നെകൈയേറ്റം നടത്തിയിട്ടുണ്ടന്ന്‌ താന്‍ ചൂണ്ടിക്കാട്ടിയിട്ടും ഇത്‌ പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.


സര്‍ക്കാരിന്റെ ഇച്ഛാശക്തിയില്ലായമകൊണ്ടാണ്‌ ആദ്യ മൂന്നാര്‍ ദൗത്യം പരാജയപ്പെട്ടത്‌.സര്‍ക്കാര്‍ ഭൂമി ടാറ്റയുടെ പക്കല്‍ നിന്നും ഒഴിപ്പിച്ചെടുക്കാന്‍ സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ടു പോയാല്‍ യു.ഡി.എഫ്‌ അതിനെ പൂര്‍ണമായും പിന്തുണയ്ക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സി.പി.എം വിട്ട കെ എസ്‌ മനോജ്‌ കോണ്‍ഗ്രസില്‍ ചേരണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത്‌ അദ്ദേഹമാണന്ന്‌ ചോദ്യത്തിനു മറുപടിയായി ഉമ്മന്‍ ചാണ്ടി പറഞ്ഞു.ന്നതെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls

2010-ലെ സംസ്ഥാന ബജറ്റ്‌; ഇടത്‌ സര്‍ക്കാര്‍ കേരള ജനതയോട്‌ നീതി പുലര്‍ത്തിയോ ?