ആവേശത്തേര്‌ തെളിച്ച്‌ രാഹുലെത്തി

Imageകൊച്ചി: സമയം 11.50. അപ്രതീക്ഷിതമായെത്തിയ അതിഥിയെ കണ്ട വിദ്യാര്‍ത്ഥികള്‍ ആദ്യം ഒന്ന്‌ അമ്പരന്നു. സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത. പിന്നീട്‌ ഉയര്‍ന്നത്‌ നിലയ്ക്കാത്ത ഹര്‍ഷാരവമായിരുന്നു. ഭാരതത്തിന്റെ യുവരാജകുമാരന്‍ രാഹുല്‍ ഗാന്ധിക്ക്‌ കേന്ദ്രത്തിലെ നീലപ്പറവകളുടെ സ്വാഗതമോതുന്ന ഹര്‍ഷാരവം.

ആലുവ എടത്തല കുഞ്ചാട്ടുകര ശാന്തിഗിരി ആശ്രമത്തില്‍ മൂന്ന്‌ ദിവസങ്ങളിലായി നടന്നു വരുന്ന കെ.എസ്‌.യു പഠന ക്യാമ്പായിരുന്നു വേദി. ഉയര്‍ന്ന കരഘോഷങ്ങള്‍ക്കൊടുവില്‍ എന്‍.എസ്‌.യു പ്രസിഡന്റ്‌ ഹൈബി ഈഡന്റെയും, മീനാക്ഷി നടരാജന്‍ എം.പിയോടുമൊപ്പം രാഹുല്‍ വേദിയിലെത്തി. ആ സമയത്തി കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നെത്തിയ കെ.എസ്‌.യു സംസ്ഥാന ജില്ലാ ഭാരവാഹികള്‍ 12 ടേബിളുകളിലായിരുന്നു കെ.അസ്‌.യു നേരിടുന്ന പ്രശ്നങ്ങളും കുറിച്ച്‌ ചര്‍ച്ച ചെയ്യുകയായിരുന്നു.


ക്യാമ്പിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞ രാഹുല്‍ മൂന്ന്‌ ടേബിള്‍ പ്രതിനിധികളെ വിളിപ്പിച്ചു. അവരോട്‌ അപ്പോള്‍ അവിടെ നടന്നു കൊണ്ടിരുന്ന ചര്‍ച്ചയെക്കുറിച്ച്‌ ചോദിച്ചറിഞ്ഞു. കെ.എസ്‌.യു തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ്‌ ഷജീന, എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഷറഫുന്നിസ, ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ്‌ എം സ്രാമ്പിക്കല്‍ എന്നിവരാമ്‌ മൂന്ന്‌ ടേബിളുകളെ പ്രതിനിധീകരിച്ച്‌ രാഹുല്‍ ഗാന്ധിയോട്‌ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അറിയിച്ചത്‌. അതിനു ശേഷം കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പില്‍ ക്യാമ്പിന്റെ മുഴുവന്‍ വിവരങ്ങളും, കേരളത്തിലെ കെ.എസ്‌.യുവിന്റെ ആശയ ലക്ഷ്യങ്ങളും വിശദീകരിച്ചു.


മതം വേര്‍തിരിക്കാത്ത കലാലയം, പണം മാനദണ്ഡമാവാത്ത വിദ്യാഭ്യാസം, സുസജ്ജമായ സംഘടന, നിഷ്പക്ഷും, വിശ്വാസയോഗ്യവുമായ നിലപാടുകള്‍ എന്നിവയാണ്‌ കേരള വിദ്യാര്‍ത്ഥി യൂണിയന്റെ മുദ്രാവാക്യമെന്നറിഞ്ഞ രാഹുല്‍ ഗാന്ധി കെ.എസ്‌.യു പ്രവര്‍ത്തകരെ അഭിനന്ദിച്ചു. നീതിപൂര്‍വകവും, സുതാര്യവമായ രീതിയില്‍ സംഘടനാ തെരഞ്ഞെടുപ്പ്‌ പൂര്‍ത്തിയാക്കിയതില്‍ കേരളത്തിലെ മുഴുവന്നൂര്‍ കെ.എസ്‌.യു പ്രവര്‍ത്തകരെയും അദ്ദേഹം അഭിവാദ്ധ്യം ചെയ്തു. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിന്റെ മറവില്‍ നടക്കുന്ന അക്രമം രോഗമല്ല, രോഗലക്ഷണമാണ്‌ എന്നായിരുന്നു രാഹുലിന്റെ വീക്ഷണം.

 

ആശയപാപ്പരത്വമാണ്‌ എസ്‌.എഫ്‌.ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളെ അക്രമത്തിന്റെ മാര്‍ഗം തേടാന്‍ പ്രേരിപ്പിക്കുന്നത്‌. ആയുധമെടുക്കുന്നത്‌ ഭീരുക്കളാണ്‌. ആദര്‍ശങ്ങള്‍ നഷ്ടപ്പെട്ടവര്‍. ഇക്കൂട്ടരെ നേരിടേണ്ടത്‌ സംഘടനാപരമായ കരുത്തിലൂടെയാണ്‌. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ കേരളത്തിലും ബംഗാളിലും അക്രമത്തിന്റെ പാത പിന്തുടരുകയാണെന്നും അതിനെ തത്വസംഹിതകളുടെ പിന്‍ബലത്താല്‍ നേരിടണമെന്നും കെ.എസ്‌.യു പ്രവര്‍ത്തകരെ ഉദ്ബോധിപ്പിച്ചു. പാഠപുസ്തകങ്ങളിലൂടെ കമ്മ്യൂണിസം പഠിപ്പിക്കാനുള്ള എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ നീക്കത്തെക്കുറിച്ച്‌ വിദ്യാര്‍ത്ഥികള്‍ സൂചിപ്പിച്ചപ്പോള്‍ രാഹുലിന്റെ മറുപടി ഇതായിരുന്നു. പാഠപുസ്തകത്തിലൂടെ കമ്മ്യൂണിസം നിലനിര്‍ത്താനാകുമെന്ന ചിന്ത വെറുതെയാണ്‌.

 

70 വര്‍ഷത്തോളം കമ്മ്യൂണിസം നിര്‍ബന്ധമായി പഠിപ്പിച്ച റഷ്യയില്‍ കമ്മ്യൂണിസവും ഒപ്പം ആ രാഷ്ട്രം തന്നെയും തകര്‍ന്നത്‌ നാം കണ്ടതാണ്‌.
കമ്മ്യൂണിസം പാടേ കൈവിട്ടതിനാലാണ്‌ ചൈന ഇന്നും നിലനില്‍ക്കുന്നത്‌. ബംഗാളിലെ കമ്മ്യൂണിസം തകര്‍ന്നു കഴിഞ്ഞു. രും വര്‍ഷങ്ങളില്‍ കേരളത്തിലും കമ്മ്യൂണിസം തകരുമെന്ന്‌ ഉറപ്പാണ്‌. കമ്മ്യൂണിസം ഇന്ന്‌ ചരിത്രത്തിലെ ഒരു വാക്ക്‌ മാത്രമാണ്‌. ബി.ജെ.പിയുടെ വികസനം പണക്കാര്‍ക്ക്‌ വേണ്ടി മാത്രമാണെന്നും, സി.പി.എം വികസന വിരുദ്ധരാണെന്നും രാഹുല്‍ സദസിനെ ഓര്‍മിപ്പിച്ചു. പാവങ്ങളെ ഉള്‍ക്കൊള്ളുന്ന കോണ്‍ഗ്രസിന്റെ വികസന കാഴ്ചപ്പാട്‌ അദ്ദേഹം എടുത്തു പറഞ്ഞു.


മഹാരാഷ്ട്രയില്‍ ശിവസേനക്കാര്‍ ഉയര്‍ത്തിയ എതിര്‍പ്പിനെക്കുറിച്ചും ചോദ്യമുയര്‍ന്നു. എല്ലാ ഇന്ത്യക്കാരും തുല്യരാണെന്നും, ഭാരതം എല്ലാവരുടേതുമാണഎന്നുമായിരുന്നു ആദ്യ പ്രതികരണം.
ജനങ്ങളുടെ ഹൃദയവികാരമാണ്‌ പ്രധാനം. അവിടെ മലയാളിയെന്നോ, ഹിന്ദുവെന്നോ, സിക്ക്‌ എന്നോ വേര്‍തിരിവില്ല.അക്രമ രാഷ്ട്രീയം ഒരു രോഗമായി ഞാന്‍ കാണുന്നില്ല. മറിച്ച്‌ അത്‌ ഒരു രോഗ ലക്ഷണമാണ്‌. ആശയ ദാരിദ്രവും ആദശ പാപ്പരത്തവും ഒരു രോഗം. ആശയം ആയുധമാക്കാന്‍ കഴിയാത്തവരുടെ ഉപാധിയാണ്‌ അക്രമ രാഷ്ട്രീയം ജനങ്ങളുടെ ഹൃദയവികാരത്തോട്‌ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുവാന്‍ സംഘടനകള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


കെ.എസ്‌.യുവില്‍ നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പ്‌ എത്രകാലം ഉണ്ടാകുമെന്ന ചോദ്യത്തിന്‌ വ്യക്തമായ മറുപടിയും അദ്ദേഹം നല്‍കി. ഈ ചോദ്യമുയര്‍ത്തിയ വിദ്യാര്‍ത്ഥിയോട്‌ താന്‍ 70 വയസുവരെ ജീവിക്കുമെങ്കില്‍ രണ്ട്‌ വര്‍ഷം കൂടുമ്പോള്‍ സംഘഠനാ തിരഞ്ഞെടുപ്പ്‌ നടക്കും. തന്റെ മരണശേഷവും തിരഞ്ഞെടുപ്പ്‌ നടക്കും. കേരളത്തിലെ കെ.എസ്‌.യുവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തന്റെ സാന്നിദ്ധ്യം ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഇവിടെ എത്തുമെന്ന ഉറപ്പു നല്‍കിയാണ്‌ ഒരു മണിക്കൂര്‍ നേര്‍തതെ സംഭാഷണത്തിനൊടുവില്‍ രാഹുല്‍ ശാന്തിഗിരി ആശ്രമത്തില്‍ നിന്നും മടങ്ങിയത്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls

2010-ലെ സംസ്ഥാന ബജറ്റ്‌; ഇടത്‌ സര്‍ക്കാര്‍ കേരള ജനതയോട്‌ നീതി പുലര്‍ത്തിയോ ?